തര്‍ജ്ജനി

കവിത

നദി

ilustration പര്‍വതങ്ങളില്‍ നിന്നേറ്റിയ ആവേശം
വെള്ളച്ചാട്ടത്തിന്റെ കടല്‍ചൊരുക്കുകളറിയാതെ
വഴിതിരിച്ചു വിടപ്പെട്ട്, നീര്‍ച്ചാ‍ലായി.
കുതറാനായുന്തോറും വീഴുന്ന കുരുക്കുകള്‍,
സ്നേഹമായും മൌനമായും
സഹനമായും അധികാരമായും
ചങ്ങലകളില്‍ കുരുക്കപ്പെട്ട ഒഴുക്ക്.
ഒഴുകി നിറയുന്നിടത്തെല്ലാം
വരമ്പുകളുടെ അതിരുകള്‍,
നിയമങ്ങളുടെയും...

ചിതറിത്തെറിക്കുന്ന സ്വപ്നങ്ങളില്‍
ഏഴുവര്‍ണ്ണങ്ങള്‍ വിഘടിച്ചു
ജീര്‍ണ്ണതയുടെ അടിയൊഴുക്കുകളില്‍
ജലജീവികള്‍ ചത്തുപൊങ്ങി.

നദി,
സ്വയം വിങ്ങുന്ന
ഒരു പമ്പരം പോലെ.

ഗിരിജ

Subscribe Tharjani |