തര്‍ജ്ജനി

കവിത

കള്ളച്ചിരി

ഞാന്‍ പ്രേമിക്കാന്‍ ആഗ്രഹിക്കുന്നു
ഞാനിരിക്കുന്ന ഇരുട്ടുമുറിയിലേക്ക്‌
ഒരു കുഞ്ഞു ജനാല വെളിച്ചം കൊണ്ടുവരുന്നതുപോലെ
അത്‌ എന്റെ ഹൃദയത്തില്‍
വസന്തം കൊണ്ടുവരും
ഞാന്‍ അവന്റെ നെഞ്ചില്‍
ഒരു കിളിക്കുഞ്ഞിനെപ്പോലെ
പറ്റിച്ചേര്‍ന്നിരിക്കും
ഞങ്ങള്‍ ദൂരെഗോതമ്പുവയലുകളില്‍ നിന്ന്
സംഗീതം കേള്‍ക്കും
എന്നിട്ട്‌ ഹൃദയം പൊട്ടിത്തകരും എന്നാകുമ്പോള്‍
കണ്ണുനിറയുമ്പോള്‍
മുറുകെകെട്ടിപ്പിടിക്കും
പുറത്തു ഞങ്ങള്‍ പരിചയമില്ലാത്ത-
വരെപ്പോലെ നടക്കും
സ്ത്ര്Iകള്‍ ഞങ്ങളെപ്പറ്റി എന്തെങ്കിലും
വിഡ്ഡിത്തം പറയുകയാണങ്കില്‍
അവന്‍ എനിക്കുവേണ്ടിയും
ഞാന്‍ അവനുവേണ്ടിയും
രഹസ്യമായി ഒരുകള്ളച്ചിരി ചിരിക്കും
ഞാന്‍ പ്രേമിക്കാന്‍ ആഗ്രഹിക്കുന്നു
അത്‌ എന്റെ ഹൃദയത്തില്‍
വസന്തം കൊണ്ടുവരും.

ഡോ. ആര്യഅല്‍ഫോന്‍സ്‌

Subscribe Tharjani |
Submitted by Anonymous (not verified) on Sun, 2006-01-08 11:28.

Dear Poet,

You should have written it atleast 10 years before. Now it feels like irritating when we see this kind of dust bin poems...

Submitted by Adithyan (not verified) on Thu, 2006-01-12 18:16.

Romance expressed at its descent outlook.

Submitted by Sandhya (not verified) on Thu, 2006-01-26 12:28.

arya,

i like your poem.
am gona dedicate it as a present to my fiancie on myself
i enjoyed it.