തര്‍ജ്ജനി

കവിത

വന്നുപോകുന്ന ഒരാള്‍

poem illustration തോണിക്കാരാ,
കറുത്തതോണിയില്‍
ശുഭരാത്രിപറഞ്ഞ്‌
നീ അകലുമ്പൊഴും
ശവസാന്നിദ്ധ്യമറിഞ്ഞ്‌
മരവിച്ചപാദങ്ങള്‍
എന്നെ കൂട്ടിക്കെട്ടുന്നു.
പുലരിയുടെ തുറയില്‍
ഒരു കറുത്തകാല്‌
മാഞ്ഞു പോകുന്നപോലെ,
എന്നില്‍ നിന്ന് നീ
തുഴഞ്ഞുമറയുമ്പൊഴും
എനിക്കറിയാം
എന്റെ മീതെയും
കണ്ണിയടുപ്പമുള്ള ഒരുവല
ഒരുങ്ങുന്നുണ്ടെന്ന്.
ചത്തമീന്‍ കണ്ണുകളുടെ
ഉത്സവത്തിന്‌
പൊട്ടുകുത്താന്‍
എന്റെ ഹൃദയം തേടി നീ വരും;
വലകള്‍ക്കുമീതേ
വലകള്‍വിടര്‍ത്തി
പൂരങ്ങള്‍ക്കുമീതേ
പൂരം കൊളുത്തി,
ഇനിയത്തെ വീശലില്‍
കണ്ണിമുറുക്കാന്‍
മറക്കാതിരിക്കണേ
പൂരംകാണാന്‍ എനിക്കും
തിടുക്കമായി.
Sunil

സുനില്‍ കൃഷ്ണന്‍
അല്‍-ഹസ‍

Subscribe Tharjani |
Submitted by jayesh (not verified) on Sun, 2006-01-08 11:18.

Tharjani athyugran thanne. 2006 thutangiyathu uchithamaaya reethiyil . . . ellaa lakkangalum ithe pole vibhava samrudham aayirikkatte.

Submitted by -സു- (not verified) on Mon, 2006-01-09 16:42.

ചിത്രവും കവിതയും വളരെ യോജിക്കുന്നു. ഏതാണ് കൂടുതല്‍ മെച്ചം? “പൂരം കാണാന്‍”പോകുന്നതിന് മുന്‍പ്‌ രണ്ടുപേരില്‍ നിന്നും ഞങള്‍ ചിലത്‌ പ്രതീക്ഷിക്കുന്നു. വീട്ടിലിരിക്കുന്നവര്‍ക്ക്‌ പൂരത്തിന് പോയി, വല്ലതും കൊണ്ടുവരാം എന്നൊരു മോഹന വാഗ്ദാനമെങ്കിലും....

Submitted by Joy Panackalpurackal (not verified) on Wed, 2006-01-18 01:15.

Good poetry rich with the freshness of images.