തര്‍ജ്ജനി

കവിത

എന്തു രേഖപ്പെടുത്തണം, ഞാന്‍?

illustration

അനുഭവിച്ചതും അറിഞ്ഞതും കേട്ടതും
എല്ലാം നിന്റേത്,
നിനക്കു വേണ്ടി.
മുഴുവനും ചരിത്രത്തില്‍ എഴുതപ്പെട്ടിട്ടുണ്ട്.

ഞാനെന്തു കണ്ടു?
ഞാനെന്തനുഭവിച്ചു?
ഞാനെന്തു രേഖപ്പെടുത്തണം?
സതിരൂപയുടെ ചാരത്താല്‍ ഞാന്‍
ചരിത്രപേജുകള്‍ മായ്ക്കട്ടെ?
ചൂളകളില്‍ ഉരുകിമാഞ്ഞ
അമ്മമാരെക്കുറിച്ചു ഞാന്‍ പാടട്ടെ?
അടഞ്ഞ വാതിലുകള്‍ക്കും ജനലുകള്‍ക്കും ഉള്ളിലെ
വിയര്‍പ്പില്‍ മുക്കിതാഴ്ത്തി
ചെകുത്താന്മാര്‍ എന്നെ
പേടിപ്പിച്ചതെങ്ങിനെയെന്നു പറയട്ടെ?
ഞാന്‍ നിറം ചാര്‍ത്തിയ
കുഞ്ഞു കമ്മലുകള്‍, കൊലുസുകള്‍
കഴുകിമായ്ക്കപ്പെട്ടതിനെചൊല്ലി
കരയട്ടെ?
പറയൂ...
രേഖപ്പെടുത്തേണ്ടതെന്തു ഞാന്‍?

ഡി. സരസ്വതി (കന്നഡ)
മൊഴിമാറ്റം: ഗിരിജ

Subscribe Tharjani |