തര്‍ജ്ജനി

സാബു കോട്ടുക്കല്‍

ഇ മെയില്‍ : sabukottukkal@gmail.com
ഫോണ്‍ : 9447456153

Visit Home Page ...

കവിത

മുഖം മിനുക്കുന്ന പണിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍

പൂമുഖത്ത്
ഒരു കറുത്ത നിലവിളി വന്ന്
മുഖം കാണിച്ചപ്പോള്‍
കതകടച്ച് പ്രാര്‍ത്ഥിക്കുകയായിരുന്നു.

പോര്‍ട്ടിക്കോയിലൂടെ നടന്നുപോയ
പെണ്‍കുട്ടി
ടെറസ്സില്‍ മറയുന്നതുകണ്ട്
ഫയല്‍ പൂട്ടി സ്തബ്ധരായി

പകല്‍ ഇടിഞ്ഞുവീണിടത്ത്
ഒരുവള്‍
ഇരുള്‍ഗോപുരം പണിതുകൊണ്ടിരുന്നപ്പോള്‍
കോഴിക്കൂവിപ്പോയി എന്ന വാര്‍ത്ത
ടോയ്‌ലെറ്റ് വായനയെ അസ്വസ്ഥമാക്കി

യുവതിയുടെ ശ്രുതിനടനത്തില്‍ നിന്നും
തെറിച്ചുപോയ ചുവടുകളിലാണ്
സംസ്കാരം ഉറങ്ങുന്നതെന്ന്
ഇപ്പോള്‍
സര്‍ഗ്ഗഭാഷ്യം ചമയ്ക്കുന്നു

എന്നിട്ടും
മാനവികതയുടെ
ചരിത്രമെഴുതുന്ന കറുത്തകവിത
ഞങ്ങളെ പരിഹസിക്കുന്നു.
മുഖം മിനുക്കുന്ന പണിയില്‍
ഏര്‍പ്പെട്ടിരിക്കുന്നവര്‍
എന്നു ഭത്സിക്കുന്നു.

Subscribe Tharjani |