തര്‍ജ്ജനി

രാമചന്ദ്രന്‍ വെട്ടിക്കാട്ട്

മെയില്‍: thambivn@gmail.com

Visit Home Page ...

കവിത

ജുറാസിക് പാര്‍ക്ക്

ദിനോസറുകളുടെ
കാലത്തിനെ
അടയാളമിട്ട്
ആഴ്ന്നിറങ്ങുന്ന
മണ്ണ് മാന്തികളുടെ
ലോഹപ്പല്ലുകള്‍.
അടര്‍ന്ന് മാറുന്ന മണ്ണിന്റെ
നിശ്ശബ്ദ നിലവിളി.

നനവ് തേടിയിറങ്ങുന്ന
വേരിന്റെ സൌമ്യത
കോണ്‍ക്രീറ്റ് തൂണിന്റെ
ബലാല്‍ക്കാരത്തിനില്ലെന്ന
പരാതികള്‍ ഒടുങ്ങുന്നില്ലല്ലോയെന്ന്
പൈലിംഗിന്റെ മുഴക്കം
ചെവി പൊത്തുന്നു.

ബുള്‍ഡോസര്‍
വിലാസം മാറ്റിയെഴുതിയ
കുന്നുകള്‍
കയറിപ്പോകാന്‍ വഴിയറിയാതെ
വീര്‍പ്പ് മുട്ടി
കുഴികളോട് കലഹിക്കുന്നുണ്ട്,
കെട്ടിപ്പിടിച്ച് കരയുന്നുണ്ട്.

ജുറാസിക് പാര്‍ക്ക്
സ്റ്റാര്‍ മൂവിയില്‍ കണ്ട്
‘മമ്മീ, അതും
ജുറാസിക് പാര്‍ക്കാണോ’യെന്ന്
ഫ്ലാറ്റിന്റെ ജനല്‍ വഴി
അത്ഭുതം കൂറുന്നുണ്ട്, ഒരു കുട്ടി.

ഇനിയെത്ര ഉല്‍ക്കകള്‍
വീഴേണ്ടിവരും ആവോ?
ഇവയുടെ വംശമൊടുങ്ങാന്‍

Subscribe Tharjani |
Submitted by ചന്ദ്രശേഖരന്‍ പി (not verified) on Sat, 2009-10-10 20:50.

നന്നായിരിക്കുന്നു

Submitted by സതി മേനോന്‍ (not verified) on Wed, 2009-10-14 10:44.

കാറ്റിനെ തടഞു മാറ്റാന്‍ മലകളില്ലാതെ പോയതിനാല്‍ , മാരികളൊന്നും മണ്ണ് വിട്ട്റ്റു പോകുന്നില്ല.മഴയെ നിലക്കു നിര്‍ത്താന്‍ മലകളില്ലാത്തതിനാല്‍ മഴകള്‍ക്കും മനസ്സും സമയവും തെറ്റിപോയിരിക്കുന്നു.

നല്ല വരികള്‍