തര്‍ജ്ജനി

അജിത്ത്

Resonance,
അരുളപ്പാട് ദേവീ ക്ഷേത്രത്തിനു സമീപം,
ചേവരമ്പലം,
കോഴിക്കോട് 17
ഫോണ്‍: 94475 40414
ഇ-മെയില്‍: ajit63@gmail.com

Visit Home Page ...

കവിത

ബി ടി കോട്ടണ്‍

നെയ്ത്തുകാരുടെ തെരുവില്‍
തറികളുയര്‍ത്തിയ ശബ്ദഗോപുരത്തിനു മുന്നില്‍
വിറച്ചു നില്ക്കുമായിരുന്നു
ഗണപതിക്കോവില്‍ ‍- ഒരെലിയെപ്പോലെ .....

കോവില്‍ വലുതായി
വിഗ്രഹം ഒന്നുകൂടെ തടിച്ചു
മുഖാമുഖം നോക്കിനിന്ന വീടുകളില്‍,
ഒരു ചെത്തു് ചക്കയ്ക്കും
കാല്‍ മുറി തേങ്ങയ്ക്കുമിടയില്‍
ശരീരം നക്കിത്തുടച്ചുകൊണ്ടു്
അടുപ്പിനരികില്‍ കിടന്നു, വിശപ്പു്.

കടലാസു സ്വപ്നങ്ങളില്‍
ഗാന്ധിജി തലകുനിച്ചിരുന്നു് നൂല്‍നൂറ്റു
തിരി നിന്ന ചര്‍ക്കയിലൂടെ
വര്‍ണ്ണനൂലുകളുമായ്
സൂര്യന്‍ താഴ്ന്നു.

എത്ര സുന്ദരമായ നടക്കാത്തസ്വപ്‌നം
പ്രാര്‍ത്ഥനയായ്
ഇരുട്ടില്‍ പരന്നു
``നൂലിന്റെ വെല കൊറയ്ക്കണേ
തുണീന്റെ വെല കൂട്ടണേ''

ഉറക്കുത്തിയ തറിയിലൂടെ
ഓടം പോലെ ഓടുന്നു
ആ പഴയ എലി!

Subscribe Tharjani |