തര്‍ജ്ജനി

സുജീഷ് നെല്ലിക്കാട്ടില്‍

ബ്ലോഗ്: www.sujeesh.blog.com
ഇ - മെയില്‍ : sujeeshnm92@gmail.com

Visit Home Page ...

കവിത

മതിലിന്റെ പരിണാമചരിത്രം

മനസ്സുകള്‍ക്കിടയില്‍ കൂടിയാണ്
മതിലിന്റെ പരിണാമപാത.

കൈതയും ചെമ്പരത്തിയും
വളര്‍ന്ന വേലിയില്‍
മുള്ളുകളും കമ്പുകളും
ഉണങ്ങി കിടന്നിരുന്നു.
വേലി ചാടാനും പൊളിക്കാനും
വലിയ പ്രയാസമില്ലായിരുന്നു.

കോണ്ക്രീറ്റു പോസ്റ്റുകളും
കമ്പിവേലിയും പിന്നീട്
ഉയര്‍ന്നപ്പോള്‍
വേലിക്കിടയിലൂടെ
കാണാനും കഴിഞ്ഞിരുന്നു.

അതിര്‍ത്തിയിലിന്നു
കല്ലുകള്‍ ചേര്‍ത്തൊരു
മതിലുയര്‍ന്നു
കൊണ്ടിരിക്കുന്നു.
രാത്രിയേക്കാള്‍ അതാര്യവും
ആകാശത്തേക്കാള്‍ ഉയരം
കൂടിയതുമായ മതില്‍ .

Subscribe Tharjani |
Submitted by sujeesh n m (not verified) on Fri, 2009-09-04 11:32.

മതിലിന്റെ മാറ്റത്തിലൂടെ മനുഷ്യ മനസ്സിന്‍റെ മാറ്റം ആവിഷ്കരിക്കാനുള്ള എളിയ ശ്രമം