![]() |
|||||
|
അമ്മമ്മയെഴുതിയ കത്തില്‍ അമ്മിഞ്ഞപ്പാലിന്റെ നനവുണ്ടായിരുന്നു അച്ഛനെഴുതിയ കത്തില്‍ ഉപ്പുനീരിന്റെ ഉണക്കുണ്ടായിരുന്നു പെങ്ങളുടെ കുറിപ്പുകളില്‍ പെരുപ്പിന്റെ പെരുമ്പറകളായിരുന്നു. അവളുടെ കത്തില്‍ ആരവങ്ങളുടെ കനക്കമറ്റിരുന്നു സുഹൃത്തിന്റെ വാക്കുകളില്‍ സാന്ത്വനത്തിന്റെ സംഗീതമായിരുന്നു. എന്റെ മറുപടിക്കത്തിനു് നെറികേടിന്റെ 'മൌനസ്വരമായിരുന്നു' സംഗീത് രവീന്ദ്രന്‍, പാല |
|