തര്‍ജ്ജനി

അവസാന നാഴി സ്നേഹം

malayalam poem illustration അവസാന നാഴിയും തുളുമ്പിക്കൊ-
ണ്ടൊരുതുള്ളി സ്നേഹം തൂവി
അതു വാരി, കിഴി കെട്ടി,
നിന്നെ തിരയുമ്പോള്‍
വീണ്ടുമൊരു അവകാശി കൂടി.
ഒരു പിടി സ്നേഹവും അതിന്നവകാശിയും
പിന്നെ നീയുമീ ഞാനും ബാക്കി.
അരമനസ്സോടെയാശിഷ്ട സ്നേഹം
നിഷേധിക്കുന്നു, വീണ്ടും നിനക്കു മാത്രം
പണ്ടുമിതുപോലെ
സ്നേഹം പകുത്തപ്പോള്‍
അറിഞ്ഞുകൊണ്ടറിയാതെ എങ്കിലും
മറന്നതും നിന്നെ മാത്രം

വീണ്ടുമൊരുവട്ടം കൂടി മറക്കുന്നു
നിന്നെ ഞാന്‍ സഖീ, മനഃപൂര്‍വ്വം.

അനസ്‌ ചങ്ങനാശ്ശേരി

Submitted by Jayesh (not verified) on Sun, 2005-12-04 11:24.

Touching poem Anz. abhindanangal

Submitted by Minu (not verified) on Wed, 2005-12-07 01:58.

Good work Anz. Nice to read it again..and again. Keep it up.