തര്‍ജ്ജനി

നവീന്‍ ജോര്‍ജ്ജ്

ചെറുപുഷ്പ ഭവനം,
മാങ്ങോട് ,
കോട്ടമല പി.ഒ,
കാസര്‍കോട്
ഫോണ്‍: 00965-6299161
ഇമെയില്‍: geonnaveen@gmail.com

Visit Home Page ...

കവിത

മരം കയറ്റവും മറ്റും...

ഞാനൊരു
മരം കയറിയപ്പോള്‍
എന്നിലേയ്ക്കാ-
മരമിറങ്ങിവന്നു.

അല്പം
അകലെ നിന്നപ്പോള്‍
തമ്മില്‍ തമ്മില്‍
പറഞ്ഞതൊക്കെ
മറന്നുകളഞ്ഞു.

അതിന്റെ
തെന്നലുകളില്‍
തൊലിക്കേടുകളില്‍
കിളിക്കൂടുകളില്‍
ഞാന്‍ കൈമോശം വന്നു.
ചില്ലകളുടെ എല്ലുകൂട്ടില്‍
ഇലകളുടെ ചമല്‍‌ക്കാരങ്ങളില്‍
നിര്‍ല്ലോപമായ ആകാശത്ത്
നിലാവത്തഴിഞ്ഞു വീഴും
വരെ കിടന്നു.

മരം കയറുന്നതിനില്ല
നമ്മിലേയ്ക്ക് ഊളിയിട്ടിറങ്ങിപ്പോയ
മരത്തെ ഓക്കാനിച്ചു
കളയുന്നതിന്റെ ഒരു പാട്.
ഇല്ലെങ്കില്‍;
മരം തുള്ളുന്നതിന്‌,
മരം മണക്കുന്നതിന്‌,
പഴി കേട്ടെന്നു വരും!

Subscribe Tharjani |