തര്‍ജ്ജനി

സാജൂ സോമന്‍

PO Box 22080
Doha-Qatar
ഫോണ്‍ : 00974 7564954
മെയില്‍: sajudesign@gmail.com

Visit Home Page ...

കവിത

മഴ


ചിത്രീകരണം:പി.ആര്‍.രാജന്‍

മഴ;
പ്രണയമാണത്‌
മണ്ണിനോടുളള
വിണ്ണിന്റെ പ്രണയം.

മഴ;
കണ്ണീരാണത്‌
തൂവി തീരാതെ
പോയ്‌ മറഞ്ഞ
പരേതാത്മാവിന്റെ കണ്ണീര്‌.

മഴ;
സാന്ത്വനമാണത്‌
വിങ്ങുന്ന കരളിന്‌
നറുനിലാവിന്റെ സാന്ത്വനം.

എന്നാ‍കിലും
നഷ്ടസന്ധ്യയില്‍
കരഞ്ഞ പെണ്ണിന്റെ
നീരുണങ്ങാത്ത
മുഖമാണ്‌ മഴയ്ക്ക്‌.

Subscribe Tharjani |