തര്‍ജ്ജനി

അന്യം

malayalam poem illustration പോയിട്ട്‌
നാളേറെയായി.
വരുമെന്നു
പറഞ്ഞേയില്ല.
എന്നിട്ടും,
കണ്ണട വച്ച
കുറുക്കന്‍ കണ്ണുകള്‍ തേടി
തളര്‍ന്നു.
ഗസല്‍ നീറ്റുന്ന
ഈറന്‍ ചുണ്ടുകള്‍ തിരഞ്ഞു
വലഞ്ഞു.
രാനിറമുള്ള
ചെവിയന്വേഷിച്ചലഞ്ഞു.
ഓരോ കാലടിപ്പാടിലും
ശേഷിയ്ക്കുന്നു;
അന്യമാക്കപ്പെട്ടതിന്റെ പിടച്ചില്‍..!

ബിനു ആനമങ്ങാട്‌
തൂത തപാല്‍
മലപ്പുറം.

Submitted by Sunil Krishnan (not verified) on Thu, 2005-11-17 17:00.

പ്രണയം തിരിച്ചു വരട്ടെ... ശുദ്ധിയോടെ...