തര്‍ജ്ജനി

എഴുത്തിന്റെ ആഭിചാരം

malayalam poem illustration നിന്നെ എനിക്കറിയാം
നിന്റെ സഹശയനങ്ങളെ,
യാത്രാമൊഴികളെ,
മുറുകിയ പ്രണയങ്ങളെ,
വിളറിത്തെറിച്ച ശുക്ലങ്ങളെ,
മദിര മദിച്ചു ചൊടിച്ചു
നില്‍‌ക്കും തൊലിപ്പുറപ്പാടുകളെ,
നിന്റെ രഹസ്യങ്ങളെ സൂക്ഷിക്കും
തടിച്ചു നരച്ച ഉടയാടയെ,
ഭ്രാന്തികളെ വിഭ്രാന്തിയോടെ
ഉരസിയ നിന്റെ നെഞ്ചു രോമങ്ങളെ,
മദം പൂണ്ടു ഉടഞ്ഞു ചിന്നിയ
കളിപ്പശ പുരണ്ട കൈകളെ,
അറിയാതിരിക്കുന്നതെങ്ങിനെ ഞാന്‍!

ചൂടാറിയ കൂത്തു തറയില്‍
കണ്ണകി ശപഥം കണ്ടിരിക്കേ
ഏതോ മൌനത്തുരുത്തില്‍ നിന്നും
വഴി തെറ്റിയ കാറ്റുപോലെന്നില്‍
അലഞ്ഞു നീങ്ങി നീ.
നനഞ്ഞ കരിയില കണക്കെ
കനം കനത്തു നിറം കളഞ്ഞു
അലസ തലോടലിന്‍ സാന്ദ്ര മയക്കത്തില്‍ ഞാന്‍.

കൂത്തു മുറുകുന്നു
ഏതോ മാധവിയോട്
കോവളനായി തമിഴ് പാടി നീ,
കണ്ടാങ്കി ചേലയും
കനകാം‌ബരവും
ഞാനും നിരാലം‌ബരായി, വിവശരായി........

മെറീനായില്‍ തിരക്കില്‍‌പെട്ടുഴലുന്ന
ത്രിസന്ധ്യയെ കടലേറ്റാന്‍
ഞാനും കാറ്റും ശ്രമിക്കവേ
പീലിനെറുകയും പൊന്നോടക്കുഴലും
പതിഞ്ഞ പാത സ്പന്ദനങ്ങളുമായി
കുഴഞ്ഞു മറിഞ്ഞ മനുഷ്യര്‍‌ക്കിടയില്‍ നീ..

മുറുകുന്ന കുറുകുന്ന ഉന്‍മാദം
എവിടെ, എവിടെ, നിന്നെ പരതും ഞാന്‍?
അറബി ഹലുവായിന്‍ നാറ്റം തികട്ടും
മിഠായി തെരുവിന്‍ ഇരമ്പലേറ്റ
ഭക്ഷണശാലയില്‍..
നിന്‍റെ സദാചാര വസ്ത്രം
നനയുന്നതു ഞാന്‍ കണ്ടു.

മൌനം പോലെ ഗാഢ മൌനത്തില്‍
ചുണ്ടുകള്‍ കോര്‍‌ത്ത
ഒരിറ്റു ചും‌ബനവുമായി നാം..
ഒരു വശം നീയും
മറുവശം എന്നരുമ പുത്രനും
തിരണ്ട മേഘം പോലെ എന്നെ തീണ്ടാത്ത
നിന്റെ മീശ എന്നില്‍ പൊട്ടിച്ച
കാട്ടരുവി കര കവിഞ്ഞു എന്നെ നനയ്ക്കുന്നു..

ഒരു കണ്ണില്‍ പ്രണയവും
മറു കണ്ണില്‍ വാത്സല്യവും
കാഴ്ച മങ്ങുന്നു.

അപ്പോഴും ഒരു കുഞ്ഞു തൂവലിന്റെ
പേലവ കാഠിന്യത്തോടെ
നീ എന്റെ ഉള്ളിലും പുറത്തും
പെയ്തിറങ്ങുന്നു.

സമീര

Submitted by Anonymous (not verified) on Thu, 2008-09-25 12:45.

i was searching for beautiful nude means transparant poetry from malayalam.esp from woman writiers yesterday ,my friend from kerala sent me this site and the poetry of samira and rupesh paul,
really wonderful expressions of feelings , gud portrait of lust..i could feel their poetic action with freedom. thanks a lot for publishing such a beautiful lively poetry..

want to know more about them and their latest writings

aravind
delhi

Submitted by madhav achari (not verified) on Thu, 2010-03-18 16:35.

Its a beautiful poem I happen to read very recently. I wonder why this brilliant writing style, a non-linear writing style, not repeated later days.
Sameera's language reminds me of Kathy Acker, An american writer, who is famous for her trangressive style.
I wish all best to the writer and hope more from her.

If anyone knows about her other works then please let me know.