തര്‍ജ്ജനി

പുസ്തകം

ഇനി വായന, ഇ-വായന

ഇനി വായന, ഇ-വായന

ഇനി വായന ഇ-വായന വി.കെ.ആദര്‍ശിന്റെ പുതിയ പുസ്തകമാണു്. ശാസ്ത്രവിഷയങ്ങളും വിവരസാങ്കേതികവിദ്യയും സാമാന്യവായനാക്കാര്‍ക്കു് ഹൃദ്യമായ വായനാനുഭവമാക്കുന്ന എഴുത്തുകാരനാണു് വി.കെ. ആദര്‍ശ്. ഡി.സി.ബുക്സിന്റെ ഐടി സീരീസില്‍ ഉള്‍പ്പെടുത്തി പുറത്തിറക്കിയ ഈ പുസ്തകം വിവരസാങ്കേതികതയുടെ വളര്‍ച്ച എഴുത്തു്, വയന പ്രസാധനം എന്നീ മേഖലകളില്‍ വരുത്തിയ വിപ്ലവാത്മകമായ പരിവര്‍ത്തനത്തെ പരിചയപ്പെടുത്തുന്നു.
ഡോ. ബി.ഇക്‍ബാല്‍ ജനറല്‍ എഡിറ്ററായ ഐടി പരമ്പരയിലെ ഈ പുസ്തകത്തിന് വില 75 രൂപ.. 116 പേജുകള്‍.

അരൂപികളുടെ യാമം

വി.എസ്. അനില്‍കുമാറിന്റെ കഥാസമാഹാരത്തിന്റെ പുതിയ പതിപ്പു്. ആദ്യപതിപ്പിലെ അവതാരിക ഒഴിവാക്കുകയും ആറു് കഥകള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തിട്ടുണ്ടു്. ഷെല്‍വിയുടെ മള്‍ബറിയായിരുന്നു ആദ്യപതിപ്പിന്റെ പ്രസാധകര്‍. ഷെല്‍വി എന്ന പ്രസാധകനെ കഥാകാരന്‍ ആമുഖക്കുറിപ്പില്‍ ഓര്‍ക്കുന്നുണ്ട്.

പ്രസാധനം: സമയം ബുക്സ്, കണ്ണൂര്‍.

Subscribe Tharjani |