തര്‍ജ്ജനി

ഹേനാ രാഹുല്‍

തപാല്‍ വിലാസം: 557, Hesseman Street, PO.Box. 1524, Holly Hill, SC.29059 USA.
ഫോണ്‍:001-803-348-3991
ബ്ലോഗ്: www.henarahul.blogspot.com
ഇ മെയില്‍ : henarahul@gmail.com

Visit Home Page ...

കവിത

ഭാരമില്ലായ്മ

കടലിന്റെ ഗര്‍ജ്ജനങ്ങളെ
കാടിന്റെ അഗ്നിയെ
മണ്ണിന്റെ വിശപ്പിനെ
എന്റെ ഗര്‍ഭം
ഒരു ഞരക്കമായ് ഏല്ക്കുന്നു.
കല്ലിലുറഞ്ഞ കനിവും
കാട്ടിലുപേക്ഷിച്ച കരച്ചിലും
കീറിയ നഗ്നതയും
തുടിക്കുന്ന ഉഴവു ചാലും
എന്നെ നിര്‍ഭാരപ്പെടുത്തുന്നു.

പകല്‍ സൂര്യനും
രാത്രി വെളിച്ചവും
വീഴാതെ വിളറിയ ഒരു വഴിയില്‍
എനിക്കുമാത്രം പോന്ന ഒരു വാഹനം
ഏങ്ങലടിച്ചുകിടക്കുമ്പോള്‍
ഒരു തുണ്ട് കടലാസിന്റെ ഘനമുള്ള ഞാന്‍
ആരെയാണ് ഭയക്കേണ്ടത്.

Subscribe Tharjani |