തര്‍ജ്ജനി

ബാബു രാമചന്ദ്രന്‍

Babu Ramachadran,
"Aishwarya", Kulamangalam,
Valanchery PO,
Malappuram - 676 552.

Visit Home Page ...

കവിത

പുളിയുറുമ്പു്

പകലുറക്കത്തിന്റെ പകുതിയില്‍
നിന്നെ നോവിച്ച പുളിയുറുമ്പിനെ
നീ കൊല്ലാറില്ലേ ......?

പിടലിക്ക് പൊക്കിയെടുത്തു്,
കാലുകളോരോന്നായി പിച്ചിയെറിഞ്ഞു്
നടുവിരല്‍കൊണ്ടു്
തല അടിച്ചു തെറിപ്പിച്ചു്,
നിന്റെ വേദനയ്ക്ക്
ഇഞ്ചിഞ്ചായി പ്രതികാരം ചെയ്തുചെയ്തങ്ങനെ .....

ഇന്നലെ ഞാനും
കാലാകാലങ്ങളായെന്റെ ഉള്ളില്‍
ഇറുക്കിപ്പിടിച്ചിരുന്നു്
എന്നെ നീറ്റി രസിക്കുന്ന
നിന്റെ ഓര്‍മ്മകളെ ......

പിടലിക്ക് പൊക്കിയെടുത്തു്
കാലുകളോരോന്നായി പിച്ചിയെറിഞ്ഞ്
നടുവിരല്‍ കൊണ്ടു്
തല അടിച്ചു തെറിപ്പിച്ചു്
ഇഞ്ചിഞ്ചായങ്ങനെ ........

Subscribe Tharjani |
Submitted by Anonymous (not verified) on Tue, 2009-08-04 01:59.

Very good..

Submitted by K.G.Suraj (not verified) on Tue, 2009-08-04 21:42.

kalakki....