തര്‍ജ്ജനി

ഡി യേശുദാസ്

http://olakkannada.blogspot.com
ഇ മെയില്‍ : manakkala.yesudas@gmail.com
ഫോണ്‍:
9446458166

Visit Home Page ...

കവിത

രണ്ടു്കവിതകള്‍

ബാക്കി

മറവിയുടെ
ഇരുണ്ടതെരുവില്‍ വച്ചാവും
നാം കണ്ടുമുട്ടുക.
തമ്മിലപ്പോള്‍
അറിയുകയേ ഇല്ല

എന്നാല്‍
‘എന്നെ കടിച്ചൂറ്റി
വെയിലകത്തറിഞ്ഞല്ലോ’
എന്നു ഞാനും
‘എന്റെ മുഖത്തേയ്ക്കു
പൊട്ടിത്തെറിച്ചല്ലോ’
എന്നു നീയും
ഓര്‍ക്കുന്നുണ്ടാവും.

അങ്ങനെ
എതിര്‍പ്പിന്റെ ഇരമ്പം മാത്രം
ചോരയില്‍ നങ്കൂരമിട്ട്
നമ്മുടേതായിട്ടു ശേഷിക്കും;
എന്തിനു നേരെയും
തിളച്ചുതൂകാവുന്ന ഒന്നായി.

ദാമ്പത്യം

ഓരോ നോക്കിലും
സ്ഫോടനസാദ്ധ്യത
ഓരോ വാക്കിലും
യുദ്ധസന്നദ്ധത
വെല്ലുവിളിയോരോ
മൌനകണത്തിലും
മണ്ണുംവിണ്ണുമായ്
പൂക്കാതെ കായ്ക്കാതെ
ചാകുവാന്‍ കൊല്ലുവാന്‍
പ്രണയിച്ചപോലെ...

Subscribe Tharjani |
Submitted by grkaviyoor (not verified) on Tue, 2009-08-04 13:39.

nannayirikunnu