തര്‍ജ്ജനി

രാമചന്ദ്രന്‍ വെട്ടിക്കാട്ട്

മെയില്‍: thambivn@gmail.com

Visit Home Page ...

കവിത

ഉണങ്ങാത്ത മുറിവ്

നിന്നെ ഞാന്‍
എന്റെ പ്രണയമെന്നു്
വിളിച്ചോട്ടെ?
അറിഞ്ഞിട്ടും
അറിയാതെയൊളിക്കുന്ന
പ്രണയമെന്നു്?

പാതി കൂമ്പിയ മിഴിയില്‍
വായിച്ചിട്ടും
മനസ്സിലായില്ലെന്നു്
എന്നോട് തന്നെ കള്ളം പറഞ്ഞ
പ്രണയമെന്നു്?

വിറക്കുന്ന ചുണ്ടോടെ
നീ പകര്‍ന്ന മധുരം
മറക്കാതെ മറന്നു്,
നീ പുതപ്പിച്ച
ഇളം ചൂട്
ഓര്‍ക്കാതെയോര്‍ത്ത്,
ഇന്നും ഹൃദയത്തിലുണങ്ങാതെ
നീറ്റുന്ന മുറിവെന്നു്?

Subscribe Tharjani |