തര്‍ജ്ജനി

ഡി. യേശുദാസ്

http://olakkannada.blogspot.com
ഇ മെയില്‍ : manakkala.yesudas@gmail.com
ഫോണ്‍:
9446458166

Visit Home Page ...

കവിത

തെറിയെക്കുറിച്ചൊരു ഉപാഖ്യാനം


ചിത്രീകരണം:പി.ആര്‍.രാജന്‍

തെറി
ഒരു ജ്ഞാനരൂപമാണ്,
മുഖത്തുനോക്കി
നാലു താ...യും പൂ...യും പറഞ്ഞപ്പോഴാണ്
ആത്മജ്ഞാനമുണ്ടായത്.

അധോസ്ഥലങ്ങളിലെ
തെറിക്കുറിപ്പുകള്‍ വായിച്ച്
ധ്യാനം പൂണ്ട്
എത്ര ഗുപ്തരസങ്ങളാണ്
ഉമിനീരുജ്ജ്വലിപ്പിച്ചത്.

പ്രണയത്തിന്റെ
ലൈംഗികപ്പിടച്ചിലില്‍
നാവില്‍ തടഞ്ഞതും
ഒരു തെറി.

തെറിയില്‍ കുത്തിനിര്‍ത്തിയും
കുരുക്കിട്ടും പകക്കടല്‍ കടന്ന്
എത്ര അരും കൊലകളില്‍ നിന്നാണ്
രക്ഷപ്പെട്ടിട്ടുള്ളത്.

തെറി തെറിപ്പിച്ചതിനാല്‍ മാത്രം
ചില ജീവിതങ്ങള്‍
കഠാരയില്‍ പിടഞ്ഞിരിക്കാം
-എങ്കിലും-
തെറിയുടെ രഹസ്യപുണ്യങ്ങള്‍
മറക്കാവതാണോ?

Subscribe Tharjani |
Submitted by Anonymous (not verified) on Tue, 2009-09-08 18:37.

yes he is right, THERI oru sukhamaanu, nighoodda sukham. shareerathinte thiricharivu kama veerppumuttalukalil othungumbol oru THERI kku pakaraan kazhiyunnathu oru kunnolam uyarnnu veenu asthikalil izhayunna unmaatha lahariyeyaanu.
appol THERI oru maha manthramaanu, bhodha mandalangale mayakkunna oru divya manthram..
venam THERI kalum ,ekaanthathayum enikku priyapetta nagnanaayi THERI parayunna purushanum kurachu thanuppum ,

bhaamini
mumbai