തര്‍ജ്ജനി

ടി.എ. ശശി

പി .ബി നമ്പര്‍ 4048
അബുദാബി .
യു .എ .ഇ

മെയില്‍: sasita90@gmail.com
ബ്ലോഗ്: www.sasiayyappan.blogspot.com

Visit Home Page ...

കവിത

ഒരാള്‍ക്ക് എത്ര ജഡങ്ങളാണ്‌

ഒരു മരത്തില്‍ നിന്ന്‌
അനേകം ഇലകള്‍ പോലെ
ഒരു മനുഷ്യനില്‍ നിന്ന്‌
എത്ര നാക്കുകളാണ്‌.

അച്ചടക്കമില്ലായ്മയെ
കുറിച്ച് കോപിക്കുമ്പോള്‍
അടിയന്തിരാവസ്ഥയെ സ്തുതിച്ച്;
രാജ്യം സേച്ഛാധിപത്യത്തിലേക്കെന്ന്‌
സംശയം വരുമ്പോള്‍
എമര്‍ജന്‍സിപ്പിരീയഡിനെ
ഓര്‍മ്മിപ്പിച്ച്..

ഇയാളിനി മരിക്കുമ്പോള്‍
നാക്കിന്‌ ഒരു ജഡം
എന്ന കണക്കില്‍
എത്ര ജഡങ്ങളായിരിക്കും.

ഏതേതിടങ്ങളില്‍
എത്ര നേരങ്ങളില്‍
സംസ്ക്കരിക്കും
ഇതത്രയും

Subscribe Tharjani |
Submitted by Deepa Bijo Alexander (not verified) on Tue, 2009-08-04 20:42.

ഒരു മനുഷ്യന്‌ എത്ര മുഖങ്ങളാണ്‌...? ഒരു മനുഷ്യനില്‍ തന്നെ എത്രയെത്ര മനുഷ്യരാണ്‌...? ഒരു ജന്മത്തില്‍ തന്നെ എത്രയെത്ര മരണങ്ങളാണ്‌...?

കവിത നന്നായിട്ടുണ്ട്‌.

Submitted by Anonymous (not verified) on Wed, 2009-08-05 19:15.

This is a brilliantly written poem; congrats.