തര്‍ജ്ജനി

വാര്‍ത്ത

വയനാട്ടിലെ മഴ പ്രകാശനം ചെയ്തു

സംഘമിത്ര ഫൈനാര്‍ട്സ് സൊസൈറ്റിയുടേയും കാണി ഫിലിം സൊസൈറ്റിയുടേയും ആഭിമുഖ്യത്തില്‍ ചങ്ങരംകുളത്തു നടന്ന സാംസ്കാരികോത്സവത്തിന്റെ ഭാഗമായി വി.മോഹനകൃഷ്ണന്റെ ‘വയനാട്ടിലെ മഴ’ എന്ന കവിതാസമാഹാരം മഹാകവി അക്കിത്തം പ്രകാശനം ചെയ്തു. കവയത്രി അഭിരാമി പുസ്തകം ഏറ്റുവാങ്ങി. ആലങ്കോട് ലീലാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. തുടര്‍ന്ന് നടന്ന ‘നമ്മുടെ കാലം, നമ്മുടെ കവിത’ എന്ന പരിപാടിയില്‍ പി.പി.രാമചന്ദ്രന്‍, പി.എം.പള്ളിപ്പാട്, റഫീക് അഹമ്മദ്, സെബാസ്റ്റ്യന്‍, നന്ദന്‍, രാമകൃഷ്ണന്‍ കുമരനെല്ലൂര്‍, രാധാമണി അയങ്കലത്ത്, വിഷ്ണുപ്രസാദ്, ഹരി ആനന്ദകുമാര്‍, സുധാകരന്‍ പാവറട്ടി തുടങ്ങിയവര്‍ പങ്കെടുത്തു. പി.രാജഗോപാലമേനോന്‍ സ്വാഗതവും ജമാല്‍ പനമ്പാട് നന്ദിയും പറഞ്ഞു.

Subscribe Tharjani |
Submitted by Anonymous (not verified) on Mon, 2009-07-06 17:03.

kavayitri alle shari?

Submitted by K.G.Suraj (not verified) on Tue, 2009-07-28 16:57.

ആശംസകൾ,
ഒപ്പം അഭിരാമിയെ കാണാൻ കഴിഞ്ഞതിൽ സന്തോഷവും ...