![]() |
|||||
ദീപ ബിജോ അലക്സാണ്ടര്‍676,ദര്‍ശന്‍ നഗര്‍, e mail: raaathrimazha@gmail.com |
കവിത
ചെറുനുരത്തിരയാദ്യം,
തൊട്ടും....തൊടാതെയും......
പിന്നെ,ത്തണുപ്പാര്‍ന്ന വിരലാല്‍
തഴുകിത്തലോടി മടങ്ങി.....
തിരികെ നടക്കിലിരമ്പി
അലഞ്ഞൊറികളായ്‌കൂടെയെത്തി....
പാഴ്ച്ചിപ്പി കാട്ടിക്കൊതിപ്പി-
ച്ചരികിലേക്കെന്നെ നടത്തി......
കലപിലച്ചിരി..!കൂട്ടി-
നീറല്‍ കുളിരു കാറ്റ്...!
എഴുതിമായിച്ചെത്ര -
കളിവാക്കുകള്‍,പിന്നെ-
ക്കണ്ടെത്ര വേലി-
യിറക്ക,മേറ്റം.....!
കാല്‍ക്കീഴിലെ മണല്‍-
ചോര്‍ന്നതെപ്പോള്‍...?
നീലക്കടലിന്റെ ഭാവം-
പകര്‍ന്നതെപ്പോള്‍...?
അലറിയാര്‍ത്താസുര-
ത്തിരയെത്തി,യതില്‍ മുങ്ങി-
നില തെറ്റി വീണു താ-
ണെങ്ങോ മറഞ്ഞു ഞാന്‍-
വന്യമാം നിലകാണാ-
ച്ചുഴികളില്‍,മലരിയില്‍......
കരയിലടിഞ്ഞീല -
മൂന്നാം പക്കവും.........
തിരികെക്കിട്ടിയി-
ല്ലെന്നെയെനിക്കിന്നും..........
kollam
Dear
very touching words
pain...
regards
sandhya
this is an average poem but, i like your poem "chilludayunnathu "