തര്‍ജ്ജനി

കെ.ജി.സൂരജ്‌

കാരംവളപ്പില്‍
ബി-5, ചിത്ര നഗര്‍,
വട്ടിയൂര്‍ക്കാവ്‌ തപാല്‍
തിരുവനന്തപുരം - 695013

ഇ-മെയില്‍: aksharamonline@gmail.com
ബ്ലോഗ്: www.aksharamonline.blogspot.com

Visit Home Page ...

കവിത

മാങ്ങ

നടുമുറ്റത്തോ
വേലിത്തലപ്പിനരികിലോ
കണ്‍വെട്ടത്തെവിടെയെങ്കിലും
എന്നെ നടണം..

നിന്റെ ബാല്‍ക്കണി
സുഖകരമായൊരിടം..

മേഘങ്ങള്‍..
സ്വപ്നങ്ങള്‍..
കടല്‍ക്കാഴ്ചകള്‍..

അവിടേക്കു പടരാന്‍
വര്‍ഷങ്ങള്‍ വേണ്ടി വന്നേക്കാം..

നടുന്നതിനു മുന്‍പ്‌
പതിവുപോലെന്നെ വിവസ്ത്രനാക്കുക.
കരിമറുകുപറ്റിയ കൈവിരലുകളാല്‍
അടിമണ്ണിളക്കണം;
ആഴങ്ങളിലേക്കെന്റെ വേരുകള്‍ പായണ്ടേ?

നിന്റെയുപ്പാലെന്‍ ചുവടു നനയ്ക്കണം;
ചതിക്കാറ്റിലും കരുത്തോടെ നില്‍ക്കണ്ടേ?

ഇടവേളകളില്‍
വര്‍ത്തമാനം പറയുകയും..
ഇലഞ്ഞരമ്പുകളില്‍
നെറ്റിയോടിക്കുകയും വേണം..

ദന്തചൂര്‍ണ്ണം
തീര്‍ന്നു പോയെന്നോ
ഇലയിഷ്ടമുള്ളോളം
നുള്ളിയെടുത്തോളൂ..

ഉമിനീരില്‍ ചവര്‍പ്പു പടര്‍ന്നെങ്കില്‍ ..
ഓര്‍ക്കണം,
തൈമാവുകളെ പിറന്നാള്‍ സമ്മാനമാക്കുന്ന ഓരോ കാമുകനും
വിരല്‍ച്ചോരയാല്‍ ചുവടു നനയ്ക്കുന്നു..

കനികളില്‍ ചോരയോട്ടം സ്വപ്നം കാണുന്നു..
ഒരു നാള്‍ കുഞ്ഞുങ്ങളതു രുചിക്കുമത്രേ..
പഴച്ചാറിലച്ഛനെ മണക്കുമത്രേ..

നെറ്റി വിയര്‍ക്കുകയോ
ഉള്ളു വരളുകയോ വേണ്ട...

വായനക്കിടയില്‍
ഒരു കഷ്ണം മാങ്ങ തിന്നോളൂ..
മറുകഷ്ണം അയാള്‍ക്കുമിരിക്കട്ടേ ..

രുചിഭേദം ആരോപിക്കപ്പെട്ടാല്‍,
മൃദുവായ്‌ ചിരിക്കാം
അതേ മരത്തണലിലിരിക്കാം..

ഒരുവന്റെ ചോര
അപരനു രുചി നല്‍കട്ടേ...

ചിത്രീകരണം:സുരേഷ് കൂത്തുപറമ്പ്

Subscribe Tharjani |
Submitted by sandhya S.N (not verified) on Mon, 2009-07-06 16:45.

really goog poem
which gives the message of sharing
regards
sandhya

Submitted by K.G.Suraj (not verified) on Tue, 2009-07-28 10:37.

Thank you ..