തര്‍ജ്ജനി

മരുഭൂമിയില്‍

illustration

ഇത്‌ മരുഭൂമി...
മരവിച്ച മനസ്സുകളുടെ ഭൂമിക
അളന്നുമുറിച്ച രാപകലുകള്‍
കുത്തിനോവിക്കുന്ന നിമിഷങ്ങള്‍

ഹൃദയബന്ധങ്ങളുടെ മിടിപ്പുകളറിയാന്‍
ഗൃഹാതുരത്വത്തിന്റെ മോര്‍ച്ചറി
നിരാശയറിയാന്‍
നിര്‍ജീവമായ മിഴികള്‍
ജീവിതത്തിന്റെ ഗതിയറിയാന്‍
അനുഭവങ്ങളുടെ ലെന്‍സുകള്‍

ഓര്‍മ്മകളുടെ ഓരങ്ങളില്‍
ബന്ധങ്ങളുടെ കലാപം.
പൊറുതിയില്ലായ്മയുടെ വെറളിയില്‍
മുറിയുന്നത്‌ ആത്മബന്ധങ്ങള്‍

ചുളിഞ്ഞമുഖങ്ങളില്‍,
ചുണ്ടുകളില്‍
പടരുന്ന മൂകത
നിര്‍വികാരതയുടെ അന്ധതയില്‍
സ്നേഹത്തിന്റെ ചൂടളക്കാന്‍
വേര്‍പാടിന്റെ വിരലുകള്‍

കാലത്തിനായുര്‍ രേഖയില്‍
അകലുന്ന നാഭിബന്ധത്തിന്റെ
പിടച്ചിലില്‍ ചേര്‍ത്തുവെയ്ക്കുന്നത്‌
മൌനത്തിന്റെ വാല്‍മീകങ്ങള്‍.

സൈഫ്‌ വേളമാനൂര്‍
അല്‍-ഹസ

Submitted by nazeer kadikkad (not verified) on Sat, 2005-10-22 23:27.

നന്നായിരിക്കുന്നു. മനസ്സിന്റെ മരുഭൂമിയില്‍ കാറ്റു വീശുമ്പോള്‍.....
ഇനിയും ഉഷ്ണവാക്കുകള്‍ പിറക്കട്ടെ.......

naseer kadikkad

Submitted by chinthaadmin on Tue, 2005-10-25 18:25.

നസീര്‍,
തര്‍ജ്ജനി വായിച്ചതിനും പ്രതികരണം അടയാളപ്പെടുത്തിയതിനും നന്ദി. ദയവായി ഇനി മുതല്‍ കമന്‍റുകള്‍ എഴുതുമ്പോള്‍ മലയാളം യൂണികോഡ് ഉപയോഗിക്കാന്‍‍ ശ്രമിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് : http://vfaq.blogspot.com/2005/04/malayalam-unicode-troubleshooting.html