തര്‍ജ്ജനി

ഹേ ഭഗത്‌...

bhagath illustration

ഹേ ഭഗത്‌-
ആയിരം സൂര്യതേജസുകളെ
യാവാഹിച്ച നീ
സ്വാതന്ത്ര്യേതിഹാസങ്ങളിലെ
നിത്യവസന്തം.

സഹന തീക്ഷ്ണമായ
ഇന്നലെകളുടെ സന്ധ്യകള്‍
നിശാഗന്ധിപൂക്കളുടെ
ദംഷ്ട്രങ്ങള്‍, മദ്ധ്യാഹ്നങ്ങള്‍...
ത്രസിക്കുന്ന ആത്മാവിന്റെ
മൂര്‍ച്ചയറിയുന്നു.

ഈ തിരിച്ചറിവ്‌
നാളെകളുടെ സൂര്യോദയങ്ങളിലെ
ചിരിക്കുന്ന ബുദ്ധന്റെ മക്കള്‍ക്ക്‌
ബോധിസത്വക്കൊമ്പിലെ
രാപ്പാടികള്‍
ജ്ഞാനസ്നാനം ചെയ്യിക്കട്ടെ.

വിജയന്‍ പുനത്തില്‍