തര്‍ജ്ജനി

ദുരന്തങ്ങള്‍ സംഭവിക്കുന്ന വിധം

സമീപകാലത്തു നടന്ന രണ്ടു ദുരന്തങ്ങളെ - കത്രീന തകര്‍ത്ത ലൂസിയാനയിലെ ന്യൂ ഓര്‍ലിയന്‍സിനെയും പേമാരി മെതിച്ച ബോംബേ നഗരത്തെയും - തമ്മില്‍ താരതമ്യം ചെയ്ത്‌ നെറ്റിലൂടെ പ്രചരിച്ച ഒരു ഇ മെയില്‍ സന്ദേശത്തിലെ വിവരങ്ങളാണ്‌ ഇത്‌.

ന്യൂ ഓര്‍ലിയന്‍സ്‌ ബോംബേ
ജനസംഖ്യ 484674 12622500
മഴയുടെ അളവ്‌ 18 ഇഞ്ച്‌ 37 ഇഞ്ച്‌
മരണം 100 37
അക്രമം ധാരാളം ഒന്നുമില്ല
അടിയന്തിര വിഭാഗം സ്ഥലത്തെത്തിയത്‌ 48 മണിക്കൂര്‍ കഴിഞ്ഞ്‌ 12 മണിക്കൂര്‍

48 മണിക്കൂറിനു ശേഷം ബോംബേ സാധാരണ നിലയിലായപ്പോള്‍ ലൂസിയാനയില്‍ എല്ലാം താറുമാറായി കിടക്കുന്നു. അതുകൊണ്ട്‌ ഭാരതീയനായതില്‍ അഭിമാനിക്കാന്‍ സന്ദേശകാരന്‍ ആഹ്വാനം ചെയ്യുന്നു.

ദുരന്തങ്ങള്‍ തമ്മിലുള്ള താരതമ്യം ഒരു പ്രദേശത്തിന്റെയും മേന്മ കണക്കാക്കിയെടുക്കാവുന്ന അളവുകോലല്ല. എന്നാല്‍ സഹജീവികളുടെ ദുരന്തത്തോടു പൊതുസമൂഹം പ്രതികരിക്കുന്ന രീതിയില്‍ നിന്നും ചിലതെല്ലാം മനസ്സിലാക്കാം. ന്യൂ ഓര്‍ലിയന്‍സില്‍ കൊള്ളയും ബലാത്സംഗങ്ങളും വ്യാപകമായിരുന്നത്രേ. ദുരന്തത്തിനിരയായവര്‍, അതുപോലെ ദുരന്തത്തിനിരയായവരില്‍ നിന്നും കവര്‍ന്നെടുത്തത്‌ പക്ഷേ, ഭക്ഷണമോ അടിസ്ഥാനാവശ്യങ്ങള്‍ക്കുള്ള വസ്തുക്കളോ ആയിരുന്നില്ല.മറിച്ച്‌, തോക്കുകളും ഇലക്ട്രോണിക്‌ ഉപകരണങ്ങളും ആഭരണങ്ങളുമായിരുന്നു. ഫെഡറല്‍ എമെര്‍ജെന്‍സി മാനേജ്‌മന്റ്‌ അദ്ധ്യക്ഷസ്ഥാനത്തു നിന്ന് മൈക്കല്‍ ബ്രൌണ്‍ രാജിവച്ചത്‌ സഹായം വൈകിയെന്നും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ വിവേചനം കാട്ടിയെന്നുമുള്ള ആരോപണങ്ങളെ ഒരര്‍ത്ഥത്തില്‍ ശരിവയ്ക്കുകയുമാണ്‌.

സാന്‍ഫ്രാന്‍സിസ്കോയിലെ ഭൂകമ്പസമയത്തും വേള്‍ഡ്ട്രേഡ്‌ സെന്റര്‍ ആക്രമണ സമയത്തും ഇത്തരം പ്രശ്നങ്ങളൊന്നും നാം വായിച്ചില്ല. അമേരിക്കയില്‍ ഇപ്പോഴും കൊടികുത്തിവാഴുന്ന വംശീയ വിവേചനവും( ന്യൂ ഓര്‍ലിയാന്‍സിലെ താമസക്കാരില്‍ മൂന്നില്‍ രണ്ടും കറുത്തവര്‍ഗക്കാര്‍) ലൂസിയാനാ പ്രദേശത്തെ ജനങ്ങളുടെ ദാരിദ്ര്യവുമാണ്‌ അടിയന്തിര സഹായവുമായെത്താന്‍ ഭരണകൂടത്തെ വൈകിച്ചത്‌ എന്നാണ്‌ പത്രങ്ങളുടെ ഭാഷ്യം. എന്നാല്‍ 'സാമാന്യനായൊരു വൈരി വരും നേരം' ശത്രുക്കള്‍ പോലും ഒന്നിച്ചുച്ചേരുക എന്നതാണ്‌ സാമാന്യ നിയമം. അവിടെയാണ്‌ അപമാനിക്കുകയും തോക്കുചൂണ്ടുകയും ചെയ്യുന്ന അയല്‍ക്കാര്‍ ഉണ്ടായിരിക്കുന്നത്‌. അതും ഇപ്പോള്‍ മാത്രം.

ഒരു പ്രതിസന്ധിയിലാണ്‌ മനുഷ്യന്റെ അടിസ്ഥാന സ്വഭാവം വെളിപ്പെട്ടുകിട്ടുക. തന്നെ കേന്ദ്രമാക്കി രൂപപ്പെടുത്തിയെടുത്ത ഒരു ദര്‍ശനത്തില്‍ അയല്‍ക്കാരന്‍ ഉണ്ടാവില്ല. അവന്റെ വേദനകള്‍ ഉണ്ടാവില്ല. അവന്റെ ദുരന്തത്തില്‍ തനിക്കു പങ്കുമില്ല. താന്‍ മാത്രം! തനിക്കുമാത്രം! അമേരിക്കയ്ക്ക്‌ പൊതുവായി കല്‍പ്പിച്ചു കൊടുത്തിട്ടുള്ള ഈ വീക്ഷണത്തെ ന്യൂ ഓര്‍ലിയന്‍സ്‌ അര്‍ത്ഥാന്തരന്യാസം നടത്തിയതാണോ? അത്‌ ഒരു വശം. മറ്റൊന്ന്, ഒരു ദുരന്തത്തിനിടയില്‍ നടന്ന കൊള്ളയും അത്യാചാരങ്ങളും ഉദ്ഘോഷിക്കുന്ന മാദ്ധ്യമങ്ങള്‍ കറുത്ത-ദരിദ്രരായ ജനങ്ങള്‍ക്ക്‌ നല്‍കുന്ന 'പ്രാകൃതര്‍' എന്ന മുദ്രയാണ്‌. നന്നാക്കിയാലും നന്നാവാത്ത ഒരു വിഭാഗമായി അവര്‍ പൊതു സമൂഹത്തില്‍ പതിയും. അങ്ങനെയും ചിന്തിക്കുന്നവരുണ്ട്‌. ആ വഴിക്കും ചിന്തിക്കാവുന്നതാണ്‌. ഒരു ദുരന്തത്തോടെ ഒരു ദുരന്തവും അവസാനിക്കുന്നില്ലല്ലോ.

മനുഷ്യര്‍ തന്നെ വരുത്തിവയ്ക്കുന്ന അത്യാഹിതങ്ങളൊഴിച്ചുള്ളവയിലെല്ലാം ഇന്ത്യക്കാര്‍ മാതൃക കാട്ടിയിട്ടുണ്ട്‌. ആന്ധ്രയിലെ ചുഴലിക്കാറ്റിലും ലാത്തൂര്‍ ഭൂകമ്പത്തിലും സുനാമിയിലും, ബോംബേ പേമാരിയിലും മറ്റും മറ്റും. പെരുമണ്‍ തീവണ്ടിയപകടത്തില്‍ പോലും. ജാതിയും മതവും വര്‍ഗവും രാഷ്ട്രീയവുമൊക്കെ കൊണ്ടു കലങ്ങി പോയെങ്കിലും ഒന്നിച്ചു നില്‍ക്കാനുള്ള ഒരു വാസന നമ്മളില്‍ നിലീനമാണ്‌. നാം ലോകത്തെ നോക്കിക്കാണുന്നതു വേറെ രീതിയിലാണെന്ന് അര്‍ത്ഥം. അന്യന്റെ ദുരന്തത്തിനു പിന്നില്‍ തന്റെ വിഹിതം കൂടിയുണ്ടെന്നു ഒരു തോന്നലില്‍ നിന്നാണ്‌ നമ്മുടെ കൈകള്‍ ആര്‍ത്തനു നേരെ നീളുന്നത്‌. അതാവാട്ടെ, താന്‍ ഈ വലിയ ആവാസവ്യവസ്ഥയുടെ ഭാഗമാണെന്ന ഉറച്ച ബോധത്തില്‍ നിന്നു പകര്‍ന്നു കിട്ടിയതുമാണ്‌.

പക്ഷേ ഇത്രയൊക്കെ വച്ചു കൊണ്ട്‌ നാം അഭിമാനിക്കണോ? കത്രീന ദുരന്തത്തില്‍ ഭരണകൂടത്തിന്റെ ഉദാസീനതയ്ക്കൊപ്പം ജനങ്ങളുടെ സ്വാര്‍ത്ഥചിന്തയും ചേര്‍ന്ന് ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിച്ചപ്പോള്‍, സുനാമിയിലും ബോംബേയിലും ജനങ്ങള്‍ ഒന്നിച്ചു നിന്നു എന്നതാണ്‌ ഇന്ത്യന്‍ അനുഭവത്തെ ഊറ്റംകൊള്ളാവുന്നതാക്കുന്നത്‌. എന്നാല്‍ ആളായും അര്‍ത്ഥമായും സുനാമിയ്ക്ക്‌ നമ്മള്‍ നല്‍കിയ സഹായങ്ങള്‍ എട്ടുമാസങ്ങള്‍ക്കു ശേഷവും എങ്ങും എത്തിയിട്ടില്ലെന്നറിയുക. കേരളത്തിലെ, സുനാമിബാധിതപ്രദേശങ്ങളില്‍ ഇതിനകം ചെലവഴിച്ച തുക 27.95 കോടി. ദുരിതാശ്വാസം നല്‍കിയ വക 8.3 കോടി ഇപ്പോഴും ദുരന്തത്തിന്റെ ഇരകളില്‍ പകുതിയിലധികം പേര്‍ സര്‍ക്കാര്‍ നിര്‍മ്മിച്ചു കൊടുത്ത തകരഷെഡ്ഡിലും മറ്റുമായി കഴിയുകയാണ്‌. പുനരധിവസിപ്പിക്കാനുള്ളവരുടെ ലിസ്റ്റ്‌ പലപ്രാവശ്യം മാറ്റിയെഴുതി. ആ പ്രക്രിയ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. വിവിധസഞ്ചികളിലേയ്ക്ക്‌ ഒഴുകിയ സഹായങ്ങളെ കുറിച്ചുള്ള വിവാദങ്ങള്‍ ഇടയ്ക്കിടയ്ക്ക്‌ പുകയുന്നതുമുണ്ട്‌. ഇതിനേക്കാള്‍ മെച്ചമാവില്ല അമേരിക്കയിലെ കാര്യം എന്നുള്ളതു കൊണ്ട്‌ നമ്മുടെ പ്രശ്നങ്ങള്‍ ചെറുതായി പോകുന്നില്ല.

എ ഡി ബി പോലെയുള്ള ധനകാര്യസ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുത്ത്‌ നിത്യവൃത്തി കഴിക്കുന്ന കേരളത്തിന്‌ സുനാമി പോലുള്ള ദുരന്തങ്ങള്‍ മണിപ്പേഴ്‌സുകളാണ്‌. അപഹരണങ്ങളും അവഹേളനങ്ങളും ഇവിടെയും നടക്കുന്നുണ്ട്‌, പക്ഷേ അത്‌ കണ്മുന്നിലല്ലാത്തതു കൊണ്ട്‌ നമുക്ക്‌ താരതമ്യം എളുപ്പമാവില്ല, മാത്രവുമല്ല, അവ ബോധപൂര്‍വം മറക്കാനുള്ള സൌകര്യവും ചെയ്തു തരുന്നു. അത്രയും ആശ്വാസം!

ശിവകുമാര്‍ ആര്‍ പി

Submitted by Anonymous (not verified) on Sun, 2005-10-02 00:45.

There was a reply to the email comparing Mumbai and New Orleans by a Malayali. According to him, New Orleans coastal city is very below the sea level. So there is no way to drain the water except pumping it out. In Mumabi or any other city in India the rods are flooded and life is stopped when it rains but the water is drained out after 12-24 hours. So the comparison was unjustified. It is the natural result of simmering anti-bush, anti-american feelings. Not an objective assessment. If u want to compare do so with Tsunami and Katrina, or the cyclone in Orissa and Katrina.

k satheesan

Submitted by k satheesan (not verified) on Sun, 2005-10-02 01:13.

Dear Editor,
This is the relevant portion of the counter e-mail to the Katrina Vs Mumbai I mentioned in my earlier comments. As the author says-we should see both sides of the coin.

> Coming straight to the point, All the facts
> written below are TRUE except there is some
> important
> information left out.
>
> , water in New
> Orleans
> wont drain untill it is pumped out.
1)First of all, Katrina hit not only New Orleans but
> also hit entire Gulf Coast that is approximately
> size
> of south india.
>
> 2)Does anyone have Idea about geographical position
> of
> new Orleans, it is below sea level by 7 feet, it is
> surrounded by water on 3 sides and it is protected
> by
> levis.
>
> 3)Water poured in Mumbai by rain, drains out by
> gravity as it is above sealevel>
> 4)Talking about relief efforts, well they arrived
> bit
> late but the way they treat each and every person is
> amazingly great (I know about this, as we are also
> involved in it) even after the disaster of such a
> magnitude.( in the whole gulf coast)
>
> 5)A cyclone of this size in INDIA, I cant even
> belive
> how many people will be killed and i dont want to
> for
> sure. Somethings are only understood if you can see
> both sides only.

Submitted by Andrews (not verified) on Tue, 2005-10-04 19:03.

Does this article justify Bombay relief effort?
i don't think so.

Submitted by Prince (not verified) on Thu, 2005-10-06 23:07.

How can one compare the Cyclone with the heavy rains?
Cyclone devastated the area- no immediate relief work was possible.
India's contribution to relief fund was 5 million US dollars, more that what Japan donated- perhaps we should talk about that rather than comparing Cyclone and heavy rains

new Orleans is a black dominated area - This also explains why the relief efforts did not reach the place fast enough

Submitted by Sivan (not verified) on Sat, 2005-10-08 13:51.

പ്രതികരണങ്ങള്‍ക്കും കത്തില്‍ പരാമര്‍ശിച്ച ഇ മെയില്‍ സന്ദേശം ഇവിടെ പോസ്റ്റു ചെയ്തതിനും പ്രത്യേകം നന്ദി.
ഈ കാര്യങ്ങളെപ്പറ്റി കുറച്ചു ചിന്തിക്കാനുണ്ടെന്നു തോന്നുന്നു. സത്യത്തില്‍, ഇന്ത്യയെപ്പറ്റി അഭിമാനിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള ആദ്യ മെയില്‍ സന്ദേശത്തില്‍ ആന്റി-ബുഷ്‌, ആന്റി- അമേരിക്ക വികാരങ്ങളല്ല മുന്നിട്ടു നില്‍ക്കുന്നതെന്ന് ഒറ്റനോട്ടത്തില്‍ തന്നെ ആര്‍ക്കും അറിയാം. വിശപ്പു സഹിക്കാതെ പുല്ല്‌ അവിച്ചു തിന്നുന്ന, ഒരു കെയിലി മുണ്ടു വാങ്ങാന്‍ സഹോദരിയെ അറുപതു രൂപയ്ക്കു വില്‍ക്കുന്ന, നൂറു കോടി ജനങ്ങള്‍ നുളയ്ക്കുന്ന ഒരു രാജ്യമാണ്‌ നമ്മുടേത്‌. പാമ്പാട്ടികളുടെയും യാചകന്മാരുടേയും അനന്തകോടി ലോക്കല്‍ ദൈവങ്ങളുടെയും പൊടിയും കൊതുകും ചെളിയും മുറുക്കാന്‍ തുപ്പലും നിറഞ്ഞ നാട്‌. ലോകജനസംഖ്യയില്‍ അഞ്ചുശതമാനം മാത്രം താമസിക്കുന്ന ലോക ഉത്പാദനത്തിന്റെ 60% ഊര്‍ജ്ജവും ചെലവഴിച്ചു ജീവിക്കുന്ന അമേരിക്ക പോലെയൊരു രാജ്യവുമായി എന്തു താരതമ്യമാണ്‌ നമുക്കുള്ളത്‌?
എങ്കിലും ചിലസ്ഥലത്തെങ്കിലും ദാവീദുമാര്‍ ഗോലിയാത്തുകളെ വെല്ലുന്നു. അതിലുള്ള ഹര്‍ഷം മാത്രമാണ്‌ ആദ്യമെയിലിലുള്ളത്‌. ചെറുതെങ്കിലും നമ്മുടേതു മാത്രമായ ഒരു നന്മ നമ്മളെങ്കിലും കാണാതെ പോകരുതല്ലോ. എന്നാല്‍ രണ്ടാമത്തെ മെയിലിലോ വെറും രാജഭക്തിമാത്രം! നാം ജോലി ചെയ്യുന്ന പ്രദേശത്തോട്‌, ശമ്പളം തരുന്ന വ്യവസ്ഥയോട്‌ കൂറുണ്ടാകുന്നത്‌ നല്ല സ്വഭാവം തന്നെയെങ്കിലും, ആ പേരില്‍ വസ്തുതകളില്‍ നിന്ന് ഒളിച്ചോടേണ്ടതുണ്ടോ?
ന്യൂ ഓര്‍ലിയാന്‍സ്‌ സമുദ്രത്തേക്കാള്‍ താഴ്ന്ന പ്രദേശമായതു കൊണ്ട്‌ വെള്ളം പമ്പു ചെയ്തു കളയാന്‍ സമയമെടുത്തു. ഇതുമാത്രമാണ്‌ രണ്ടാമത്തെ മെയിലിലെ വാദം. ഇതേ കാരണം കൊണ്ടു തന്നെയാണോ അവിടെ കൊള്ളയും മോഷണവും ബലാത്സംഗങ്ങളും നടന്നത്‌? മൈക്കല്‍ ബ്രൌണ്‍ മാത്രമല്ല, പിന്നീട്‌ ഓര്‍ലിയന്‍സിലെ പോലീസ്‌ മേധാവി എഡ്ഡി കോമ്പസ്സും രാജിവച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വൈകിയതില്‍ ബുഷ്‌ ഖേദം പ്രകടിപ്പിച്ചു. അമേരിക്കന്‍ ഭരണകൂടം അവരുടെ തെറ്റു മനസ്സിലാക്കു എന്നാണ്‌ അര്‍ത്ഥം. സുനാമി ദുരന്തം നടക്കുന്ന സമയത്ത്‌ ഫിലിപ്പൈന്‍സില്‍, കടകള്‍ കുത്തിത്തുറന്ന് ആളുകള്‍ അപഹരിച്ചത്‌ ഭക്ഷണസാധനങ്ങളായിരുന്നു. അരി തുടങ്ങിയവ.. (ഷേണോയിയുടെ റിപ്പോര്‍ട്ട്‌) ലൂസിയാനയിലോ..?
സമുദ്രനിരപ്പില്‍ നിന്നു താഴെയായതു കൊണ്ടാണ്‌ അക്രമങ്ങള്‍ സംഭവിച്ചതെന്ന് വല്ല സാമൂഹ്യശാസ്ത്ര സിദ്ധാന്തമുണ്ടോ എന്നെനിക്കറിയില്ല. അധോലോകങ്ങളുടെയും കലാപങ്ങളുടെയും വിളയാട്ടുഭൂമിയായ ബോംബേയില്‍ അങ്ങനെയൊന്നും സംഭവിച്ചില്ല എന്നുള്ളതിന്‌ ഊന്നല്‍ നല്‍കാനാണ്‌ ലേഖനത്തില്‍ ശ്രമിച്ചത്‌. മതവും ഭ്രഷ്ടും കക്ഷിരാഷ്ട്രീയവുമൊക്കെ കൊണ്ട്‌ ചോരയുടെ വിലയറിയാതായിപ്പോയ മനുഷ്യനും പ്രകൃതിയുടെ കരാളതയ്ക്കു മുന്നില്‍ നില്‍ക്കുമ്പോള്‍ സഹജീവിയ്ക്ക്‌ കൈത്താങ്ങ്‌ നല്‍കുന്ന കാഴ്ച നാം ഇവിടെ കാണുന്നു. അപ്പോല്‍ അവിടെയോ ഇതേ സഹചര്യത്തില്‍ അന്യനു നേരെ തോക്കു ചൂണ്ടുന്നു. അതെന്തു കൊണ്ടാണ്‌?
2. ദുരന്തങ്ങള്‍ എപ്പോഴും തലയ്ക്കടിക്കുന്നതു താഴെയുള്ളവര്‍ക്കാണ്‌. ഭരണകൂടങ്ങള്‍ക്ക്‌ അതൊരു ആഘോഷമാണ്‌.പണമുണ്ടാക്കാനുള്ള വഴി. സുനാമി ദുരിതാശ്വാസം ശരിയായവിധത്തിലല്ലെന്നു കോടതി അപലപിച്ചിട്ട്‌ ഒരാഴ്ചയേ ആയിട്ടുള്ളൂ. അതു ദുരന്തങ്ങള്‍ക്കു പിന്നാലെയുള്ള ദുരന്തമായി പാവപ്പെട്ട മനുഷ്യര്‍ക്കു മുകളില്‍ നിന്നാടുന്നു.
ഇങ്ങനെയാണ്‌ താരതമ്യങ്ങള്‍ പ്രസക്തമാകുന്നത്‌, അല്ലാതെ അതു വെള്ളപ്പൊക്കമാണോ, ചുഴലിക്കാറ്റാണോ, പേമാരിയാണോ, ഭൂകമ്പമാണോ എന്നു നോക്കിയിട്ടല്ല. അമേരിക്കന്‍ ഭരണകൂടത്തോട്‌ ഈ ലോകത്ത്‌ ജീവിക്കുന്ന ഒരു മനുഷ്യന്‍ എന്ന നിലയില്‍ എതിര്‍പ്പുണ്ടാകാന്‍ ഒരു 'കത്രീന' അടിസ്ഥാനമാവേണ്ടതില്ല. മേറ്റ്ത്രയോ കാരണങ്ങള്‍ കിടക്കുന്നു!. തീര്‍ച്ചയായും ഇനിയും ചുഴലിക്കാറ്റുകള്‍ ഉണ്ടാവും. അവയുടെ സംഹാരശേഷി കത്രീനയെക്കാളൊക്കെ എത്രയോ പതിന്മടങ്ങായിരിക്കുകയും ചെയ്യും. നമ്മുടെ അവസ്ഥ ഒട്ടും മെച്ചമാവില്ല. ഇന്ത്യപോലുള്ള രാജ്യങ്ങളെ അവ കാര്യമായി തന്നെ ബാധിക്കും. അതു മനസ്സിലാക്കികൊണ്ടാണല്ലോ നമ്മൂടെ കാലാവാസ്ഥാ വകുപ്പ്‌ കാറ്റുകള്‍ക്കു കൊടുക്കാന്‍ ഇപ്പോഴേ സ്ത്രീനാമങ്ങള്‍ തയാറാക്കി വച്ചിരിക്കുന്നത്‌. ചുഴലിക്കാറ്റുകളുടെ പ്രഹരശേഷി പ്രതിവര്‍ഷം ഇങ്ങനെകൂടുന്നതില്‍ ആഗോളതാപനത്തിനു കാരണക്കാരായ ഹരിതഗൃഹവാതകങ്ങളുടെ വിതരണത്തിനു പങ്കുണ്ടെങ്കില്‍ അപ്പോഴും ലോകമനസാക്ഷിയുടെ ഒരു വിരള്‍ അമേരിക്കയ്ക്കു നേരെ നീളുകതന്നെ ചെയ്യും. ദേശതാത്പര്യത്തെ മുന്‍നിര്‍ത്തി കോട്ടോ കരാറില്‍ നിന്ന് മാറി നില്‍ക്കുന്നത്‌, ലോകപോലീസായ അമേരിക്കതന്നെയാണല്ലോ. അപ്പോള്‍ ഒരു ഇ മെയിലുകൊണ്ടൊന്നും മുഖം രക്ഷിക്കാന്‍ കഴിഞ്ഞെന്നു വരില്ല. കണ്ണടച്ച്‌ ഇരുട്ടാക്കുകതന്നെ വേണം!