തര്‍ജ്ജനി

പുസ്തകം

ഭരതകാണ്ഡം, മായക്കടല്‍

ഭരതനെ കേന്ദ്രകഥാപാത്രമാക്കിമാറ്റി പ്രതിഷ്ഠിച്ചുകൊണ്ടു് മറ്റു് കഥാപാത്രങ്ങളുടെ ഭാവരൂപാദികളെല്ലാം നീതിനിഷ്ഠമായ നിരീക്ഷണത്തില്‍ ഉള്ളതുപോലെ അവതരിപ്പിക്കുന്ന വലിയ കലാവിരുതു് ഈ കൃതിയെ അസാധാരണമാക്കുന്നു. പുസ്തകം കയ്യിലെടുത്താല്‍ പിന്നെ എടുക്കുന്നതു് വായനക്കാരന്റെ അന്തരംഗമായിരിക്കും. രാമന്റെ ത്യാഗസരണി തെളിയിക്കാന്‍ ദു:ഖസരണി സ്വീകരിച്ച ഭരതന്റെ ആത്മത്യാഗം ഈ കൃതിയില്‍ എല്ലാ അനുഭവങ്ങള്‍ക്കും മേലെ തിളങ്ങിനില്ക്കുന്നു.

ഭരതകാണ്ഡത്തിന്റെ അവതാരികയില്‍ സുകുമാര്‍ അഴീക്കോട് എഴുതുന്നു. ചിന്താവിഷ്ടയായ സീതയ്ക്കു ശേഷം രാമായണത്തിന്റെ അനുഭവം മലയാളത്തില്‍ അവതരിപ്പിക്കുന്ന കൃതി. കഥാസന്ദര്‍ഭങ്ങള്‍ സി. എന്‍. കരുണാകരന്റെ ചിത്രങ്ങളിലൂടെ മിഴിവോടെ വായനക്കാരനു മുന്നില്‍ അവതീര്‍ണ്ണമാകുന്നു.

ഭരതകാണ്ഡം
എസ്.ആര്‍.ഡി.പ്രസാദ്
അവതാരിക: ഡോ.സുകുമാര്‍ അഴീക്കോട്
ചിത്രീകരണം: സി.എന്‍.കരുണാകരന്‍
പ്രസാധനം: കൈരളി ബുക്‌സ്, കണ്ണൂര്‍.
74 പേജ്, വില: 40 രൂപ.

വ്യക്തിപ്രകൃതത്തിലെ കൗതുകകരമായ വ്യതിചലനങ്ങളാണു് ജയേഷിന്റെ കഥകളുടെ പ്രിയവിഷയം. അസാധാരണമായ ഒഴുക്കോടെയുള്ള ആഖ്യാനം ഈ കഥകള്‍ ആസ്വാദ്യമായ വായനാനുഭവമാക്കുന്നു. ലളിതവും ഋജുവുമായ കഥപറച്ചിലിലൂടെ ഗ്രാമജീവിതവും നഗരവും ജയേഷിന്റെ കഥകളില്‍ ജീവത്തായി പുന:സൃഷ്ടിക്കപ്പെടുന്നു. കഥാപാത്രങ്ങളുടെ മാനസികലോകത്തിലൂടെയുള്ള സഞ്ചാരമാണ് ജയേഷിന്റെ ഓരോ കഥയും. പുതിയ കാലത്തിന്റെ ഭാവുകത്വം പ്രകടമാക്കുന്ന പതിമൂന്നു് കഥകള്‍. എസ്. ജയേഷിന്റെ ആദ്യപുസ്തകം.

മായക്കടല്‍
എസ്. ജയേഷ്
പ്രസാധനം: സൈന്‍ ബുക്‌സ്, തിരുവനന്തപുരം.
76 പേജ്, വില:45 രൂപ.

മായക്കടല്‍

Subscribe Tharjani |