തര്‍ജ്ജനി

പത്രങ്ങള്‍ യൂണികോഡില്‍

നമ്മുടെ മലയാളം പത്രങ്ങള്‍ അടുത്തകാലത്തൊന്നും യൂണികോഡിലേയ്ക്ക് മാറുമെന്നു പ്രതീക്ഷിക്കണ്ട. മാധ്യമം, ദേശാഭിമാനി മുതലായ പത്രങ്ങള്‍ ഫയര്‍ഫോക്സില്‍ വായിക്കാനും കഴിയുന്നില്ല. ഇവിടെയാണ് “പദ്മ” എന്ന ഫയര്‍ഫോക്സ് പ്ലഗ്ഗിന്‍ നമ്മുടെ സഹായത്തിനെത്തുന്നത്. പദ്മ ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ നമുക്ക് മലയാളം പത്രങ്ങള്‍ യൂണികോഡില്‍ വായിക്കാം!! തെലുങ്ക് പത്രങ്ങള്‍ മാത്രം സപ്പോര്‍ട്ട് ചെയ്തിരുന്ന പദ്മ, വെര്‍ഷന്‍ 0.4 മുതല്‍ ദീപികയും മംഗളവും കൂടി സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click here to go to PADMA home page

കുറിപ്പുകള്‍:
ഇപ്പോഴുള്ള മലയാളം സപ്പോര്‍ട്ട് ബീറ്റ വെര്‍ഷനാണ്. ഇന്‍സ്റ്റാള്‍ ചെയ്ത്, ഉപയോഗിച്ചു നോക്കുമ്പോള്‍ കാണുന്ന പ്രശ്നങ്ങള്‍ ഞങ്ങളെ അറിയിക്കുക
കൂടുതല്‍ ഫോണ്ടുകള്‍ പദ്മയിലേയ്ക്ക് ചേര്‍ക്കുന്നതിന് എല്ലാവരുടെയും സഹായം പ്രതീക്ഷിക്കുന്നു.
അടുത്തതായി മാധ്യമവും ദേശാഭിമാനിയും സപ്പോര്‍ട്ട് ചെയ്യുമെന്നു പ്രതീക്ഷിക്കാം.

Submitted by കെവി (not verified) on Thu, 2005-09-29 11:42.

സംഭവം കൊള്ളാലോ!!!! എടുത്തിട്ടു നോക്കട്ടെ, എന്നിട്ടു പറയാം ബാക്കി.

Submitted by പാപ്പാൻ (not verified) on Thu, 2005-09-29 16:35.

പോൾ: ദീപികയും, മംഗളവും വായിച്ചു. കൊള്ളാം. ഇത് എല്ലാവരെയും അറിയിച്ചതിനു നന്ദി.

Submitted by chinthaadmin on Sat, 2005-10-01 10:24.

നന്ദി പപ്പാന്‍.... ഒന്നു രണ്ട് ഫോണ്ടുകള്‍ കൂടി ഉടന്‍ തന്നെ സപ്പോര്‍ട്ട് ചെയ്യുമെന്നു പ്രതീക്ഷിക്കാം... ടെസ്റ്റ് ചെയ്യാന്‍ കൂടുന്നോ?

Submitted by chinthaadmin on Sat, 2005-10-01 10:28.

കെവിനേ, ഉപയോഗിച്ചു നോക്കിയോ? എങ്ങനെയുണ്ട്? തെറ്റുകള്‍ കാണാന്‍ സാധ്യതയുണ്ട്. ബാക്കി ഫോണ്ടുകള്‍ ചെയ്യാന്‍ സഹായം ആവശ്യമുണ്ട്... കെവിന് സമയമുണ്ടെങ്കില്‍ കൂടാം..

Submitted by reshma (not verified) on Wed, 2005-12-21 00:09.

ഈ ജാലകം എന്തിനാ അടച്ചിട്ടത്? :(

Submitted by chinthaadmin on Fri, 2005-12-23 07:56.

രേഷ്മ,
ഇല്ല, അടച്ചിട്ടില്ല. വെറുതെ ഒന്ന് ചാരിയിട്ടേയുള്ളൂ. പക്ഷേ അതൊന്നു തള്ളിത്തുറക്കാന്‍ ഒരു ചെറിയ കാറ്റ് പോലും ഇവിടെയിപ്പോഴില്ല....

ഞങ്ങള്‍ നാട്ടിലേക്ക് മടങ്ങുന്നു. ഇപ്പോള്‍ അതിന്റെ തിരക്കിലാണ്. എല്ലാം ഒന്നു ശരിയായി വരാന്‍ ജനുവരി അവസാനമെങ്കിലും ആകും. നാട്ടിലേയ്ക്കെന്നാല്‍, കേരളത്തിലേയ്ക്കല്ല. ബാംഗ്ലൂരിലോ ഹൈദരാബാദിലോ ആകും അടുത്ത താവളം. ബാക്കി അവിടെ എത്തിയിട്ട്....

വല്ലപ്പോഴും ഇവിടെ വന്നു നോക്കുന്നതിന് നന്ദി....