തര്‍ജ്ജനി

മുയ്യം രാജന്‍

Excavation Department (7th Floor)
Western Coalfields Ltd
Coal Estate
Civil Lines
NAGPUR-440 001 (Maharashtra)
ഇമെയില്‍:muyyamrajan08@gmail.com
വെബ്ബ്: muyyamkanavukal.blogspot.com

Visit Home Page ...

കവിത

വെറും പൂച്ചക്കാര്യങ്ങള്‍

കിനാവുകള്‍ക്കിനിമേല്‍
കരം ചുമത്തണമെന്ന്
ശഠിച്ചത് രാമേട്ടനാണ്,
അതും ലോകത്തെ കീഴ്മേല്‍ മറിക്കുന്ന
പതിവു പാഴ് സല്ലാപങ്ങളില്‍ ..

മരിച്ചവരെക്കുറിച്ചായിരുന്നു
ഇന്നലത്തെ ചര്‍ച്ച മുഴുവന്‍,
സ്മരണകളില്‍ ചിലര്‍
പുലികളായി *
മറ്റു ചിലര്‍ എലികളും.

അഗ്നിശരത്തെക്കാള്‍ വേഗമുണ്ട്
ചൂട് പിടിയ്ക്കുന്ന ചര്‍ച്ചകള്‍ക്ക് !
ചെറിയ കാര്യങ്ങള്‍ക്ക് വരെ
നാമെത്ര വിലപ്പെട്ട നേരമാണ്
വെറുതേ കളഞ്ഞു കുളിയ്ക്കുന്നത് ..?

വിഷ (യ/മ) ദാരിദ്ര്യം കൊണ്ടായിരിക്കുമോ
പുതിയ തലമുറ
ആത്മഹത്യയെക്കുറിച്ച് പറയുമ്പോള്‍
അനല്പമായ ആഹ്ലാദം അനുഭവിയ്ക്കുന്നത്..?!

*വേലുപ്പിള്ള പ്രഭാകരന്‍

ചിത്രീകരണം:സുരേഷ് കൂത്തുപറമ്പ്

Subscribe Tharjani |