തര്‍ജ്ജനി

ആര്‍ക്കു വേണ്ടി?

വന്‍ നഗരങ്ങളായ തിരുവനന്തപുരത്തും കൊച്ചിയിലും കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിലെ പോളിംഗ്‌ ശതമാനം 40നും 43നും ഇടക്കാണ്‌. തൃശൂരില്‍ അത്‌ 45 വരെ എത്തി. അഭ്യസ്‌തവിദ്യര്‍, ഇടത്തരക്കാര്‍, സമ്പന്നര്‍ എന്നീ ജനവിഭാഗങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളിലാണ്‌ ഏറ്റവും കുറഞ്ഞ പോളിംഗ്ശതമാനം. ഇവര്‍ക്ക്‌ ജനാധിപത്യ സംവിധാനത്തോടും പ്രാദേശിക സര്‍ക്കാറുകളോടുമുള്ള വിമുഖതയാണ്‌ ഇതിലൂടെ പ്രകടമാകുന്നത്‌.

മൊത്തം വോട്ടര്‍മാരില്‍ 40 ശതമാനം മാത്രം വോട്ട്‌ ചെയ്യുമ്പോള്‍ വിജയിക്കുന്നവര്‍ക്ക്‌ 25 ശതമാനമോ അതിനടുത്തോ വോട്ടാണ്‌ ലഭിക്കാന്‍ സാധ്യത. ഇവരാണ്‌ ഭരണസാരഥികളാകുന്നത്‌. ജനാധിപത്യത്തിന്റെ അന്തഃസത്തക്ക്‌ നിരക്കുന്നതല്ല ഇത്‌. ജനങ്ങളില്‍ ഭൂരിഭാഗം മാറിനില്‍ക്കുകയും നാലിലൊന്ന്‌ ആളുകളുടെ മാത്രം പിന്തുണയുള്ളവര്‍ ഭരിക്കുകയും ചെയ്യുന്നു എന്ന പരിഹാസ്യമായ സ്ഥിതിവിശേഷത്തിലേക്കാണ്‌ കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്‌.

പോളിംഗ് തകര്‍ച്ച യഥാര്‍ത്ഥ ജനവിധി, മാധ്യമം വാര്‍ത്ത

അപ്പോള്‍ അപ്പുവണ്ണന്‍ ഒറ്റയ്ക്കല്ല!!!

Submitted by കുമർ (not verified) on Tue, 2005-09-27 19:03.

ആ നാലിലൊന്നു തൂത്തുവാരുകയാണ് കേരളം. അതിവേഗത്തിന്റെയും ബഹുദൂരത്തിന്റെയും തട്ടിപ്പ് ഈ നാലിലൊന്നെങ്കിലും മനസിലാക്കുന്നു. ഞാൻ വോട്ടു ചെയ്യാത്ത വിഭാഗത്തിലാണ്. പക്ഷേ വോട്ടുചെയ്ത വിഭാഗത്തോട് എനിക്ക് മമത തോന്നുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം വന്ന അപ്‌ഡേറ്റിൽ പത്രമുത്തശ്ശിയുടെ ഹോം പേജിൽ പൊലും ഒരു ചുവപ്പ്. http://www.manoramaonline.com/
പക്ഷേ എന്തുകൊണ്ട് ഇങ്ങനെ ഒരു തൂത്തുവാരൽ? ചാനലുകളുടെ രാഷ്ട്രീയ വിശകലന കസർത്തുകൾക്കും അപ്പുറം ഇതിന്റെ വശമെന്ത്? നിഷ്പക്ഷർ ഇതിനു എന്തു വിശദീകരണം നൽകും?

Submitted by S.Chandrasekharan Nair (not verified) on Wed, 2005-09-28 06:05.

ഇപ്രാവശ്യത്തെ ഇലക്ഷനിൽ ഡി.ഐ.സി മുഴുവൻ വോട്ടും എൽ.ഡി.എഫിന്‌ നൽകിയതായി കാണുവാൻ കഴിയും. വികസനവും സുതാര്യമായ ഭരണവും ആഗ്രഹിക്കുന്ന ജനങ്ങൾ വോട്ടുചെയ്യാതിരുന്നതെന്തുകൊണ്ടാണ്‌? 50% വോട്ട്‌ ജയിക്കുന്ന സ്ഥാനാർത്ഥി നേടിയിരിക്കണമെന്നോ അല്ലെങ്കിൽ ഒന്നും രണ്ടും സ്ഥാനത്തെത്തുന്നവരെ ഒരിക്കൽക്കൂടി 50% വോട്ട്‌ കിട്ടത്തക്ക രീതിയിൽ വീണ്ടും വോട്ടിംഗ്‌ വേണമെന്ന്‌ ഒരു നിയമമാണിവിടെ ആവശ്യം. ആരു ഭരിച്ചാലും ഞങ്ങൾക്കൊന്നും ഇല്ല എന്ന ചിന്തയും ശരിയല്ല. വോട്ടേഴ്സ്‌ ലിസ്റ്റിൽ പാളിച്ചകൾ ഉണ്ടെങ്കിൽ അതും തിരുത്തേണ്ടത്‌ ആവശ്യമാണ്‌.

Submitted by sunil paul (not verified) on Tue, 2005-12-13 14:15.

dear friends,
Since each and every citizen has voting rites,It is not fair to state that representives represent only 25%. Voting is a right as well a responibility.
regards
sunil