തര്‍ജ്ജനി

സൌജന്യ വിദ്യാഭ്യാസം

കുടുംബത്തില്‍ ഒരു പെണ്‍കുട്ടി മാത്രമേയുള്ളെങ്കില്‍ പഠനച്ചെലവ്‌ സൌജന്യമാക്കുന്ന പദ്ധതി അടുത്ത പഠന വര്‍ഷം മുതല്‍ പ്രാബല്യത്തില്‍ വരും. ആറു മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ ഒറ്റ പെണ്‍കുട്ടിക്കാണ്‌ പഠന സൌജന്യം ലഭിക്കുക. ഇതു സംബന്ധിച്ച്‌ കേന്ദ്ര മാനവശേഷി മന്ത്രാലയം വ്യാഴാഴ്‌ച ഉത്തരവിറക്കിയിരുന്നു.

ഒരു പെണ്‍കുട്ടി മാത്രമെങ്കില്‍ പഠനം സൌജന്യം, ദീപിക വാര്‍ത്ത
ഒറ്റ പെണ്‍കുട്ടിയ്ക്ക് സൌജന്യവിദ്യാഭ്യാസവും സ്കോളര്‍ഷിപ്പും, മാതൃഭൂമി വാര്‍ത്ത
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം സൌജന്യമാക്കാന്‍ കേന്ദ്രപദ്ധതി, മാധ്യമം വാര്‍ത്ത
Big boost for lone girl child: Free study, The Indian Express

Who’s eligible

  • Any single girl child of parents who have consciously adopted family planning measures after the birth of their single child
  • Fee exemption until post -graduation level
  • Scholarships per month: Rs 800 in senior school; Rs 1,000 at BA-level; Rs 2,000 at PG-level
  • Families with 2 girls pay for study of only one

വളരെ നല്ലൊരു സര്‍ക്കാര്‍ തീരുമാനമെന്നു പൊതുവില്‍ വിശേഷിപ്പിക്കപ്പെടുന്ന “സൌജന്യ വിദ്യാഭ്യാസ പദ്ധതി” എത്രമാത്രം ഫലപ്രദമാകും? പഠനച്ചിലവിനേക്കാള്‍ സ്ത്രീധനമെന്ന വിപത്താണ് യഥാര്‍ത്ഥ വില്ലന്‍. അതിനെതിരെയുള്ള നിയമങ്ങള്‍ കൂടി ശക്തമായി നടപ്പിലാക്കാന്‍ ഗവണ്മെന്‍റുകള്‍ മുന്നോട്ടു വന്നാല്‍ മാത്രമേ എന്തെങ്കിലും പ്രതീക്ഷയ്ക്കു വകയുള്ളൂ. ഒരു സ്കൂളില്‍ 10 മുതല്‍ 15 വരെ കുട്ടികള്‍ക്കു മാത്രമേ പ്രയോജനമുണ്ടാവൂ എന്ന് മാനവ വിഭവശേഷി മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ തന്നെ പറയുന്നു. അതൊരു വളരെ ചെറിയ ശതമാനം മാത്രം! ഈ ഫീസിളവ് സ്കൂളുകള്‍ തന്നെ വഹിക്കണം എന്നു പറയുന്നിടത്ത് കാര്യങ്ങള്‍ തകിടം മറിയാനുള്ള വലിയൊരു സാധ്യതയും കൂടിയുണ്ട്. ഒന്നുകില്‍ ഫീസിളവു ലഭിക്കുന്ന വിദ്യാര്‍ത്ഥിനികളില്‍ നിന്ന് മറ്റേതെങ്കിലും തരത്തില്‍ (ബസ്സ്/മെസ്സ് മുതലായവ) സ്കൂളുകള്‍ പിരിവു നടത്തും. അല്ലെങ്കില്‍ ബാക്കിയുള്ള കുട്ടികളുടെ ചുമലില്‍ ഇതുംകൂടി കെട്ടിവയ്ക്കപ്പെടും. ഏറ്റവും ഭീകരമായ അവസ്ഥയില്‍, സൌജന്യ വിദ്യാഭ്യാസത്തിന് അര്‍ഹതയുള്ള പെണ്‍കുട്ടികള്‍ക്ക് സ്കൂള്‍ പ്രവേശനം തന്നെ നിഷേധിക്കപ്പെടാം. എന്നാലും പ്രതീക്ഷകള്‍ നഷ്ടപ്പെടുന്നില്ല. സംശയമില്ലാത്തൊരു കാര്യമുണ്ട് - ശരിയായ ദിശയിലുള്ള ഒരു തീരുമാനമാണിത്, ഇനി നടപ്പിലാക്കപ്പെടുമ്പോള്‍ പാളിച്ചകള്‍ ഉണ്ടാകാതിരുന്നാല്‍ മതി.

Submitted by S.Chandrasekharan Nair (not verified) on Sat, 2005-09-24 12:19.

പാളിച്ചകള്‍ ഉണ്ടാകാതിരുന്നാല്‍ മതി.

Submitted by Sunil Krishnan (not verified) on Sat, 2005-09-24 16:42.

പാവപ്പെട്ടവന്റെ നെഞ്ചില്‍
ആശയത്തിന്റെ പടച്ചോറ്‌ കമഴ്തി
കൈ കൊട്ടുകയാണ്‌.......
കാക്കകള്‍ വരാതിരിക്കില്ല...

Submitted by കുമാർ (not verified) on Mon, 2005-09-26 12:35.

ഇതൊരു തട്ടിപ്പാണോ? എല്ലാ സർക്കാർ വിഞ്ജാപനങ്ങൾ കാണുമ്പോൾ ഇങ്ങനെ തോന്നുന്നത് സ്വാഭാവികം. അതുകൊണ്ട് അങ്ങനെ എനിക്കും തോന്നി. പക്ഷേ ഇതിൽ ചതിക്കുഴികൾ ഉണ്ട്. അതിൽ കനലിട്ടുകാത്തിരിക്കുന്നത് സ്കൂളുകളാണ്. മറ്റൊരു രൂപത്തിൽ ഇളവിന്റെ ഇരട്ടി നമ്മൾ കൊടുക്കേണ്ടിവരും. ( ഭാവിയിലെ ഒരു ഇന്ദിര സ്കോളറിന്റെ പിതാവ് ആയതുകൊണ്ടാണ് ഈ ആശങ്ക.)

Submitted by Anonymous (not verified) on Sun, 2006-01-15 14:20.

oru peNkuTTiyudethu maathRamalla, OrO pouranTEyum vidyaabhyaasam samooham EtteduKKunna oru KaalatheyaNu nchan swapnam KaNunnath.

Submitted by thariq ramadan (not verified) on Mon, 2006-01-23 15:20.

ഒരു പെണ്‍കുട്ടിയുടേതു മാത്രമല്ല, ഓരോ പൌരന്റേയും വിദ്യാഭ്യാസം സമൂഹം ഏറ്റെടുക്കുന്ന ഒരു കാലത്തെയാണു ഞാന്‍ സ്വപ്നം കാണുന്നത്‌.

Submitted by താരിഖ്‌ റമദാന്‍ (not verified) on Wed, 2006-02-01 11:01.

രജനിമാര്‍ ആത്മഹത്യയെക്കുറിച്ച്‌ ചിന്തിക്കേണ്ടി വരാത്ത ഒരു കാലത്തെക്കുറിച്ചു സ്വപ്നം കാണുന്നത്‌ പോലും പ്രതിലോമപരമാണ്‌!!!
വിദ്യാഭ്യാസം സമ്പന്നര്‍ക്ക്‌ പൂര്‍ണ്ണമായും സംവരണം ചെയ്യുക എന്നതാണ്‌ പുരോഗമനപരമെന്നത്‌ ഇപ്പഴാണ്‌ ഞാന്‍ മനസിലാക്കിയത്‌!

Submitted by ബെന്നി (not verified) on Wed, 2006-02-01 11:33.

ഈശ്വരനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. എനിക്കൊരു പെണ്‍കുട്ടിയാണ്.

ആറാം ക്ലാസ്സു മുതല്‍ പന്ത്രണ്ടാം ക്ലാസ്സുവരെ പ്രതിമാസം 800 രൂപയും സൌജന്യ വിദ്യാഭ്യാസവും!
ഡിഗ്രിക്ക് പ്രതിമാസം 1000 രൂപയും സൌജന്യ വിദ്യാഭ്യാസവും!
പിജിക്ക് പ്രതിമാസം 2000 രൂപയും സൌജന്യ വിദ്യാഭ്യാസവും!

സര്‍ക്കാരും ഈശ്വരനും ഒന്നിച്ച് നടപ്പാക്കുന്ന ഈ പദ്ധതി എത്ര മനോഹരം! ഈശ്വരാ, എനിക്കൊരു കുട്ടിമാത്രം മതിയേ! സര്‍ക്കാരേ, വാഗ്ദാനം ചെയ്ത ഈ പദ്ധതി മുന്നില്‍ കണ്ടാണ് ഞാന്‍ ജീവിതം പ്ലാന്‍ ചെയ്യുന്നത്. അവസാനം കട പൂട്ടിക്കരുതേ!

Submitted by ശിവന്‍ (not verified) on Wed, 2006-02-01 20:46.

അതു താങ്കള്‍ മനസ്സിലാക്കിയതിന്റെ പോരായ്മയാണ്.. കാര്യങ്ങളെ നമുക്ക് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമല്ലോ...സ്വപ്നം കാണുന്നവന് വിവേകം പാടില്ല എന്നുണ്ടോ..
കേരളവും അതിന്റെ ഉത്പാദനശേഷിയും സാമ്പത്തികനിലയുമൊന്നും നമ്മള്‍ പരിഗണിക്കേണ്ടതില്ല.. 170 രൂപ തൊഴിലില്ലാവേതനം, ഫ്രീ പി എസ് സി ഫോറം.. എങ്ങനെ ചില എല്ലിന്‍ കഷ്ണങ്ങള്‍ക്കു പിറകേ സ്വപ്നങ്ങളുമായി ഓടുക..
എന്തു കൊണ്ടു രജനിമാത്രമായി? ശാന്തി, അനഘ, കൊല്ലപ്പെട്ട ശാരി..... കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്ത ഓരോ പെണ്‍കുട്ടിയും ഓരോ സാമൂഹിക അനീതിയുടെ ഇരകളാണ്..അതൊന്നും വേവാലാതിയല്ലാതായി തീരുന്നെങ്കില്‍ എവിടെയോ തകരാറുണ്ട്.
പത്രവാര്‍ത്തയിലെ വികാരത്തോടൊപ്പം സഞ്ചരിക്കാന്‍ കാട്ടുത്താറാവിന്റെ ബുദ്ധിമതി. ചിന്തിക്കാന്‍ ശേഷിയുള്ള യുവത്വം സൌജന്യങ്ങള്‍ക്കു പിന്നിലുള്ള രാഷ്ട്രീയത്തെയും അവസ്ഥകളെയുമാണ് വിശകലനം ചെയ്യേണ്ടത്... അല്ലാതെ പാടിപ്പഴകിയ മുദ്രാവാക്യങ്ങളെ അപ്പാടെ ആവര്‍ത്തിക്കുകയല്ല..

Submitted by താരിഖ്‌ റമദാന്‍ (not verified) on Wed, 2006-02-01 22:50.

ഇന്ന് അല്ലെങ്കില്‍ നാളെത്തന്നെ മുഴുവന്‍ മലയാളികളുടേയും മുഴുവന്‍ വിദ്യാഭ്യാസവും സൌജന്യമാക്കണമെന്ന്‌ ഞാന്‍ പറയില്ല. എന്നാല്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഓരോ നടപടികളിലും ഇങ്ങനെയൊരു പരമമായ ലക്ഷ്‌യത്തിന്റെ ചൈതന്യം തെളിഞ്ഞുകാണണമെന്ന്‌ തീര്‍ച്ചയായും ആഗ്രഹിക്കുന്നു. അങ്ങനെയുള്ള -വിദ്യാഭ്യാസത്തില്‍ മാത്രമല്ല, എല്ലായിടത്തും- സമത്വം നൃത്തമാടുന്ന ഒരു ലോകത്തെക്കുറിച്ച്‌ സ്വപ്നം കാണാനുള്ള അവകാശമെങ്കിലും ശിവന്‍ എനിക്കു വകവെച്ചു തരുമെന്നു വിചാരിക്കുന്നു.
നിങ്ങളുടെ ഈ ഉദാര മുതലാളിത്ത ഗവണ്‍മെന്റു തരുന്ന സൌജന്യങ്ങളെ, അവയുടെ രാഷ്ട്രീയത്തെ തീര്‍ച്ചയായും വിശകലനം ചെയ്യേണ്ടതുണ്ടെന്നു തന്നെയാണ്‌ എനിക്കും പറയാനുള്ളത്‌. ഇപ്പറഞ്ഞതിലൊന്നും എനിക്കു വിശ്വാസമുള്ളതായി ഞാന്‍ പറഞ്ഞിട്ടില്ല. പിന്നെ ശാരിയുടേയു മറ്റു പെണ്‍കുട്ടികളുടേയും പ്രശ്നങ്ങള്‍ എന്നെ അലോസരപ്പെടുത്തുന്നില്ലെന്നും രജനിയുടേതു മാത്രമാണ്‌ എന്റെ വിഷയമെന്നും എന്റെ കുറിപ്പില്‍ നിന്നും എങ്ങെനെയാണാവോ മനസ്സിലായത്‌! രജനിയെ മാത്രമല്ല ഇവരോരുത്തരേയും സൃഷ്ടിച്ച വ്യവസ്ഥയോട്‌ കടുത്ത വിദ്വേഷം പുലര്‍ത്തണമെന്നും ഇതു മാറ്റിപ്പണിയാന്‍ നമ്മളൊക്കെ ശ്രമിക്കണമെന്നുമാണ്‌ ഞാന്‍ പറയാന്‍ ശ്രമിച്ചത്‌.

-വിപ്ളവാഭിവാദ്യങ്ങള്‍ -

Submitted by ശിവന്‍ (not verified) on Thu, 2006-02-02 22:14.

സമത്വവും സൌജന്യവും ഒരു നുകത്തില്‍ കെട്ടിയ കാളകളല്ല. വലിച്ചി നീട്ടുന്ന ശൈശവമാണ് വിദ്യാഭ്യാസം എന്നു പറഞ്ഞത് വിപ്ലവ ചിന്തകനായ തായാട്ട് ശങ്കരനാണ്. മലയാളിയുടെ സൈക്കില്‍ സുഖാനുഭവങ്ങളില്‍ ചുരുണ്ടു കൂടാനുള്ള വാസനയുണ്ട്..അതു തന്നെയാണ് സ്വപ്നദര്‍ശന കൌതുകവും.
നിലവിലിരിക്കുന്ന വിദ്യാഭ്യാസം ബൂര്‍ഷാ/മുതലാളിത്തവ്യവസ്ഥയില്‍ പണിതതാണ്..അതിനുള്ളിലെ സൌജന്യങ്ങള്‍ തൈരിനെ പാലൊഴിച്ച് പാലാക്കാന്‍ ശ്രമിക്കുന്നതു പോലെ നമ്മുടെ ‘അതിബുദ്ധി‘യെ വെളിവാക്കുകയേ ഉള്ളൂ...സൌജന്യങ്ങളല്ല.. നമുക്ക് വേണ്ടത്.. ഉത്പാദനപ്രക്രിയയിലും സാമ്പത്തിക കൈകാര്യങ്ങളിലും പങ്കാളിത്തമാണ്.. അത്തരമൊരു സ്വപ്നത്തിന് പോലും താങ്കളുടെ സ്വപ്നത്തില്‍ നിന്നു വളരെയധികം ദൂരമുണ്ട്...അതു ചെറിയ കാര്യമല്ല...

Submitted by താരിഖ്‌ റമദാന്‍ (not verified) on Mon, 2006-02-06 23:53.

"സൌജന്യങ്ങളല്ല.. നമുക്ക് വേണ്ടത്..."
തീര്‍ച്ചയായും അല്ലല്ലോ... വീണ്ടും വീണ്ടും എന്തിനാണീ പാവം സൌജന്യത്തെ പിടികൂടുന്നത്‌?! സമത്വവും സൌജന്യവും ഒരേ നുകത്തില്‍ കെട്ടിയ കാളകളല്ലെന്ന്‌. ആണെന്ന്‌ ഞാന്‍ പറഞ്ഞോ?

സാമൂഹ്യജീവിതത്തിന്റെ വിശലമായ മേഖലയില്‍ സമത്വം പുലര്‍ന്നാലും ഉല്‍പാദന പ്രക്രിയയിലെ ലളിതമായ പങ്കാളിത്തത്തിലേക്ക്‌ ഒരു പാട്‌ ദൂരം ബാക്കിയുണ്ടത്രേ....
എന്തൊക്കെയാണീ കേള്‍കുന്നതെന്റീശ്വരാ..........

Submitted by babu (not verified) on Thu, 2006-02-09 11:18.

എത്ര ഈശ്വരന്മാര്! എന്റെ ഈശ്വരന്മാരെ....
ഈ സൌജന്യമൊക്കെ പറ്റി പഠിച്ചിട്ട് വിദേശത്തു പോകമ്പോള്‍ നഷ്ടം സര്‍ക്കാരിനല്ലേ? ബി എ പഠിക്കാന്‍ ഒരു ഫീസ്, ഡോക്ടറിനു പഠിക്കാന്‍ ഒരു ഫീസ് എന്നാകുമ്പോള്‍ സൌജന്യത്തില്‍ സമത്വമുണ്ടോ?

Submitted by aravind (not verified) on Thu, 2006-04-20 09:42.

New Delhi: The Central Board of Secondary Education (CBSE) has withdrawn its decision to make it mandatory for all affiliated schools to provide free education to every single girl child of a family from Class VI .

http://www.thehindu.com/2006/03/28/stories/2006032818231300.htm