![]() |
|||||
ശ്രീകൃഷ്ണദാസ് മാത്തൂര്മാത്തൂര് തപാല്‍ ഫോണ്‍: 09313383690 Visit Home Page ... |
കവിത

നീ കവിള്‍കൊണ്ട്
തുപ്പിക്കളഞ്ഞ
പാഴ്‌വാക്കുകളുടെ പട
പൊരുതി തോല്പിച്ചിരിക്കുന്നു-
എന്നെ..
ഞാന്‍ ഞാനല്ലാതാവുന്ന
ഭ്രമബിന്ദുവില്‍
ഒരു ഹത്യപോലും നടത്താതെ
മനഃപരിവര്‍ത്തനത്തിനായ്
തിടുക്കുന്നു- ഞാനശോകന്‍!
യുദ്ധം തുടങ്ങാതെ;
യുദ്ധം നയിക്കാതെ,
യുദ്ധത്തില്‍ പങ്കാളി-
എന്റ, ചെറിയൊരു സ്തംഭം
വഴിത്തിരിവുകളില്‍ നില്‍കുന്നു..
നീയെങ്കിലും അതൊന്ന്
കണ്ടിരുന്നെങ്കില്‍..!
ചിത്രീകരണം:സുരേഷ് കൂത്തുപറമ്പ്