തര്‍ജ്ജനി

മണ്ണ്‍

"മോളൂട്ടീ.. മണ്ണു വാരിക്കളിക്കാതെ... കയ്യെല്ലാം അഴുക്കാകില്ലേ?"
"അമ്മാ... മോളൂട്ടിക്ക്‌ ജോലിയുണ്ട്‌... ഇപ്പം വരാമേ..."
അവളുടെ തിളങ്ങുന്ന കുഞ്ഞുമിഴികളില്‍ ചെയ്തുതീര്‍ക്കാത്തൊരു ജോലിയിലേയ്ക്ക്‌ മടങ്ങിപ്പോകാനുള്ള ധൃതിയുണ്ടായിരുന്നു.

"എടീ.. നിന്നോടല്ലേ പറഞ്ഞത്‌ ഇവിടെ വരാന്‍..."
"അവളവിടിരുന്ന് കളിക്കട്ടെ.. നിന്നെ ശല്യപ്പെടുത്തുന്നില്ലല്ലോ.." അയാള്‍ സൌമ്യമായി അവളെ വിലക്കി.
"ഇതിനെ ഞാനിനി എങ്ങനെ വൃത്തിയാക്കിയെടുക്കും? പട്ടിക്കാട്ടവും പൂച്ചക്കാട്ടവും എല്ലാം ഈ മണ്ണില്‍ക്കാണും...."

അവള്‍ പിന്നെയും വേവലാതികള്‍ നിരത്തി. അച്ഛന്റെ സമ്മതമോ അമ്മയുടെ വേവലാതികളോ മോളൂട്ടി അറിഞ്ഞില്ല. അവള്‍ക്കു പിന്നിലരങ്ങേറുന്ന സംവാദത്തിലും അവള്‍ പങ്കു ചേര്‍ന്നില്ല. കുഞ്ഞുവിരലുകള്‍ മണ്ണടരുകളെ വകഞ്ഞുമാറ്റി അവയ്ക്കടിയിലെവിടെയോ മറഞ്ഞിരിക്കുന്ന വംശപരമ്പരകളുടെ രഹസ്യങ്ങളെ, അച്ഛന്‍ പറയാറുള്ള രാത്രിക്കഥകളിലെ നിധിപേടകങ്ങളെ അവള്‍ തിരഞ്ഞു കൊണ്ടിരുന്നു, ഏകാഗ്രമായി.

Submitted by sunil (not verified) on Tue, 2005-09-06 18:38.

pOLE, amma kathha paRanjukoTukkaaRillE? Sakaarikkuka maathramE uLLoo? ippOzhatthe kuTTikaLokke anganEyaa, achhante kooTeyaaN~, maNNil kaLikkaruth~, kamukin paTTakonT~ kuTTippera unTaakkaruth~, paaLayilirutthi valikkaruth~... angane angane ethrayethra nibandhanakaL~!!!

Submitted by kumar (not verified) on Tue, 2005-09-06 20:02.

മറവിയുടെ മണ്ണടരുകൾ മാറ്റിനോക്കിയാൽ നമ്മുടെ വിരലിലും കാണും വംശപരമ്പരകളുടെ ഈറ്റില്ലം ചുരണ്ടിയ പാടുകൾ. അവരും കളിക്കട്ടെ അവർ കണ്ടെത്തട്ടെ.

Submitted by kevin (not verified) on Wed, 2005-09-07 12:00.

തലമുറകളായി ചെയ്ത കൊള്ളരുതായ്മകളുടെ ചളിയട്ടികളിലു് മാന്തി യുവത്വം പുറത്തെടുത്തേക്കാവുന്ന സത്യങ്ങളെ ഭയമാണു് മുതിര്‍ന്നവര്‍ക്കു്

Submitted by chinthaadmin on Thu, 2005-09-08 08:26.

ഇവിടെ അമ്മയുടെ വക പാട്ട്, അച്ഛന്‍റെ വക കഥ എന്നതാണ്‌‍ കണക്ക്. കള്ളക്കഥയുണ്ടാക്കാന്‍ ഞാന്‍ കേമനാണെന്നൊരു ന്യായവും!