തര്‍ജ്ജനി

പരസ്പരം

പ്രളയജലധിയില്‍
ഒഴുകിനടന്നൊരു
ഇലത്തുമ്പിലിരുന്നവര്‍
പരസ്പരം പങ്കു വച്ചു;
ഹൃദയവും ശരീരവും.

നാളുകളെണ്ണി
വിരലുകള്‍ കോര്‍ത്ത്‌
അവര്‍ കാത്തിരുന്നു.
ഇടയ്ക്കിടെ
മുഗ്ദ്ധസ്വപ്നങ്ങളില്‍
മുഴുകിയിരുന്നു.

ജലമിറങ്ങി,
മണല്‍പ്പരപ്പില്‍
ഇലയടിഞ്ഞു.
കൊമ്പുകള്‍ കോര്‍ത്തവര്‍
പരസ്പരം കൈമാറി;
വാക്കുകള്‍, അസ്ത്രങ്ങളും.

Submitted by Sunil (not verified) on Tue, 2005-08-30 10:45.

That is the world!! vilakkapeTTa kani thinnathinte du:kham!. Good and simple peom.

Submitted by അനിൽ (not verified) on Tue, 2005-08-30 10:56.

:)

Submitted by Anonymous (not verified) on Tue, 2005-08-30 12:40.

:( ഇങ്ങനെയാണ് ജീവിതം. അടുത്ത പ്രളയം വരെ പ്രണയം പൊടിപിടിച്ചു കിടക്കും.

പ്രളയവും പ്രണയവും തമ്മിൽ ഒരക്ഷരത്തിന്റെ വ്യത്യാസം. :(

Submitted by കലേഷ് (not verified) on Tue, 2005-08-30 15:49.

നന്നായിട്ടുണ്ട് പോൾ!

കമന്റുകളിൽ ഒരാൾ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നില്ല
പ്രണയവും പ്രളയവും ഒരുപോലെയാണോ?
പ്രളയം എല്ലാം തകർത്തെറിയും...
ചില പ്രണയങ്ങൾ എല്ലാം തകർത്തെറിയുമെന്നും പറഞ്ഞ് എല്ലാ പ്രണയങ്ങളെയും അടച്ചാക്ഷേപിക്കണമോ?

Submitted by Anonymous (not verified) on Tue, 2005-08-30 16:10.

this poetry seems to be very simple in tone and complicatied in theme...good work

Submitted by Su (not verified) on Tue, 2005-08-30 16:29.

നേരത്തെ പേരു മാത്രം വെക്കാൻ വിട്ടു :( കലേഷേ മിക്കവാറും പ്രണയങ്ങൾ പ്രളയത്തിലാണ് എത്തുന്നത്.

Submitted by Sunil Krishnan (not verified) on Tue, 2005-08-30 16:58.

ഒരേയിലത്തുമ്പില്‍
ഒഴുകിയൊലിച്ചുപോയതിന്റെ
ഓര്‍മ്മകള്‍ എന്നും ആപാദമധുരമല്ലേ?

"കാലമിനിയുമുരുളും
വിഷുവരും.. വര്‍ഷം വരും...."

അതേയിലയില്‍
ഒരേമനസുവച്ച്‌ ഇനിയുമൊഴുകും.....
ജീവന്റെ ആല്‍വൃക്ഷത്തില്‍ നിന്ന്
ചുണ്ടുകള്‍ സ്വപ്‌നങ്ങളിലുരസി....

Submitted by Joshy (not verified) on Tue, 2005-08-30 18:59.

Dear paulettan,

Kollam valare churungiya vaakkukalil pranayathe aavishkarikkan kazhinjittundu...

Submitted by anil (not verified) on Tue, 2005-08-30 19:44.

കലേഷിന്റെ പ്രതീക്ഷകളുടെ മേത്ത് എണ്ണയൊഴിക്കാതെ സൂ.

Submitted by chinthaadmin on Thu, 2005-09-01 09:44.

എല്ലാവര്‍ക്കും നന്ദി, കമന്റുകള്‍ക്ക്‌, വായിച്ചതിന്‌. അറിയാതെ പൊട്ടിവന്നൊരു മുറിക്കവിത എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടതില്‍ സന്തോഷം.

പ്രളയം പ്രണയത്തിലേയ്ക്കും തിരിച്ചും വഴിയൊരുക്കാം. മിക്കപ്പോഴും പ്രണയങ്ങള്‍ സുഖമുള്ളൊരു സ്നേഹപ്രളയമാകാം. പ്രണയം പ്രളയശേഷവും സുഖമുള്ളൊരു മുറിവായിരിക്കാം. ചിലര്‍ക്ക്‌ ദുഃഖവും വേദനയുമാവാം. എങ്കിലും പ്രണയിക്കുക, വിരല്‍ത്തുമ്പുകള്‍ കോര്‍ത്ത്‌, ഈ ലോകത്തെ വിസ്മരിച്ച്‌, സ്വപ്നങ്ങള്‍ കാണുക.