തര്‍ജ്ജനി

നോട്ടീസ് ബോര്‍ഡ്

ശാന്തകുമാരന്‍തമ്പി പുരസ്കാരം 2009

എഴുത്തുകാരനും സാമൂഹികപ്രവര്‍ത്തകനും ആയിരുന്ന ശാന്തകുമാരന്‍തമ്പിയുടെ പേരില്‍ ബാംഗളൂരിലെ ശാന്തകുമാരന്‍തമ്പി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തുന്ന രണ്ടാമതു് ശാന്തകുമാരന്‍തമ്പി പുരസ്കാരത്തിനു് പുസ്തകങ്ങള്‍ ക്ഷണിക്കുന്നു. 2006, 2007, 2008 വര്‍ഷങ്ങളില്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ച മികച്ച കഥാസമാഹാരത്തിനും കവിതാസമാഹാരത്തിനുമാണു് അവാര്‍ഡ്
നാല്പതുവയസ്സില്‍ താഴെയുള്ള എഴുത്തുകാരുടെ കൃതികളാണു് പരിഗണിക്കുക. എഴുത്തുകാര്‍ക്കോ പ്രസാധകര്‍ക്കോ പുസ്തകങ്ങള്‍ സമര്‍പ്പിക്കാവുന്നതാണു്. ഓരോ വിഭാഗത്തിലും 5001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണു് അവാര്‍ഡ്. ബാംഗളൂരില്‍ വെച്ചു് നടക്കുന്ന മറുനാടന്‍ എഴുത്തുകാരുടെ സാഹിത്യസംഗമത്തില്‍ വെച്ചു് അവാര്‍ഡ് വിതരണം ചെയ്യും.

എഴുത്തുകാരന്റെ ബയോഡാറ്റയും ഗ്രന്ഥത്തിന്റെ മൂന്നു് കോപ്പികളും
കെ.പി.രമേഷ്,
കലാഭാഷ ആര്‍ട് ജേണല്‍,
എം.എ.ലെയിന്‍,ടൗണ്‍ ബസ്സ്റ്റാന്റിനു സമീപം,
പാലക്കാട്.678 014
എന്ന വിലാസത്തില്‍ (ഫോണ്‍:9447315971/09900519677) മെയ് 31നുള്ളില്‍ അയച്ചുതരേണ്ടതാണു്.

Subscribe Tharjani |