തര്‍ജ്ജനി

പി.ജെ.ജെ.ആന്റണി

വെബ്:www.periyartmc.com.

Visit Home Page ...

കവിത

അമ്മ

ജീവിതം ഇനി അധികമില്ല
ജരാനരകള്‍ വിഴുങ്ങാറായിരിക്കുന്നു
ഉള്ളിലെ പോതുകള്‍
കൈബോംബുകള്‍, കത്തികള്‍,
വാഹനാപകടങ്ങള്‍,
എപ്പോള്‍ വേണമിങ്കിലും ഒടുങ്ങിയേക്കാം

എന്നിട്ടും ഒരു കുട്ടി ഉള്ളില്‍ കലമ്പല്‍ കൂട്ടുന്നു
അമ്മയെ ചാരി ഇരിക്കണം
കണ്ണീരു പുരണ്ട ചിരി കാണണം
മുലപ്പാല്‍ നുണയണം
മണക്കണം

അമ്മവച്ച മീങ്കറിയും ചോറും വേണം
വാഴയ്ക്കും അച്ചിങ്ങാപ്പയറിനും റോസച്ചെടിക്കും നനയ്ക്കണം
കൊന്തയുരുട്ടണം
കന്നിമാതാവിനെ മുത്തണം

നന്ത്യാര്‍വട്ടപ്പൂവിന്റെ നീരും മുലപ്പാലും ചേര്‍ത്ത്‌
കണ്ണില്‍ ഇറ്റിക്കണം
തെളിയോടെ ലോകം കാണണം

ഒന്നും സംഭവിക്കാന്‍ പോകുന്നില്ല
പോകും മുന്‍പ്‌ അമ്മയുടെ ഒരു കണ്ണീര്‍മണിയോളമെങ്കിലും
എനിക്കായാല്‍ മതിയായിരുന്നു

അമ്മനടന്ന വഴിയിലെ പുല്ലുകള്‍ കൊണ്ട്‌
എന്നെ മൂടണം
അമ്മയുടെ നേര്യതിലെ ഒരു കസവുനൂല്‍ എന്റെ നെഞ്ചില്‍ വയ്ക്കണം
പാല്‍ മണം ഒരു നൊടിയിട നുകരണം
വിണ്ടപാദങ്ങളിലെ ഒരു നഖച്ചീളില്‍ മുത്തണം

എന്നിട്ട്‌ അമ്മയുടെ മടിയിലേക്കുള്ള
ഒരു വഴിമാപ്പ്‌ കെഞ്ചണം
പിന്നെ എല്ലാം ഭദ്രം.

Subscribe Tharjani |
Submitted by Mathai Poulose (not verified) on Wed, 2009-05-13 16:04.

The peom of PJJ Antony is very much impressed and it made some nostalgic feeling within me. Within every man there is always a child. The message is relevant to the modern world as well. The Poem ‘Mother’ is “sweet & sparkling and I wish all the best to the author.