തര്‍ജ്ജനി

ചുള്ളിക്കാടിന്റെ വിലാപം

"ഒരു മിമിക്രി ആര്‍ട്ടിസ്റ്റിന്‌ അവന്‍ ചോദിക്കുന്ന പൈസ കൊടുക്കും. അവന്റെ മുമ്പില്‍ പോയി ടിക്കറ്റെടുത്തിരിക്കും. അവന്‍ പറയുന്ന എല്ലാ വിഡ്ഢിത്തവും കേട്ട്‌ കയ്യടിച്ച്‌ സന്തോഷമായി പോരും. ഒരു മിമിക്രി ആര്‍ട്ടിസ്റ്റിനു നല്‍കുന്ന പരിഗണന ജീവിതത്തില്‍ എനിക്കു ലഭിച്ചിട്ടില്ല, തെറിയല്ലാതെ."

ബാലചന്ദ്രന്‍ ചുള്ളിക്കാടുമായി അഭിമുഖം, അയനം.കോമില്‍ വായിക്കുക

വെബ്‌ലോകത്തില്‍:
മലയാളികള്‍ വേണ്ടവിധം ഉപചരിച്ചില്ല എന്ന് ചുള്ളിക്കാട്‌ വിലപിക്കുന്നതിന്റെ പിന്നില്‍ ചില കാര്യങ്ങളുണ്ട്‌. ഒന്നു രണ്ടു സീരിയലുകളും സിനിമകളുമാണ്‌ ചുള്ളിക്കാടിനെ ഇങ്ങനെ മാറ്റിയത്‌. ഒരു പുസ്തകം എഴുതിക്കൊടുത്താല്‍ കിട്ടുന്നതിന്റെ പത്തിരട്ടി മിനി-ബിഗ്‌ സ്ക്ര്Iനുകള്‍ ചുള്ളിക്കാടിനു നല്‍കിവരുന്നുണ്ട്‌. പിന്നെ, സീരിയല്‍-സിനിമാ രംഗമായതിനാല്‍ മറ്റ്‌ ഉപചാരങ്ങള്‍ക്കും കുറവുണ്ടാവില്ല. പോരാത്തതിനു്‌ ചുള്ളിക്കാട്‌ ഒരു കവി കൂടിയാണല്ലോ!

ചുള്ളിക്കാടിന്റെ വിലാപ കാരണം, വെബ്‌ലോകത്തില്‍ വായിക്കുക

കുറച്ചുകാലമായി ചുള്ളിക്കാടിന്റെ പബ്ലിസിറ്റി സ്റ്റണ്ടുകളൊന്നും കാണാതിരിക്കുകയായിരുന്നു. എന്തായാലും ഇത്‌ കടം തീര്‍ത്തു!

Submitted by Hannan ashraf (not verified) on Fri, 2005-08-19 10:58.

how dare poet balachandran chullikkad to say that he didnt get any thing from kerala society.....he is ignoring his past after acheving every fame as a poet..its not justify the truth...
his contoroversial interview in malayalm website ayanam.com....
www.ayanam.com
should comment every malayalay abt this....its ridiculous...
hannan ashraf
Riyadh.

Submitted by കലേഷ് (not verified) on Fri, 2005-08-19 12:35.

ചുള്ളിക്കാടിപ്പം സൂപ്പർ സ്റ്റാറല്ലേ?
പുതിയ ഓഡിയൻസ് കിട്ടിയില്ലേ മൂപ്പർക്ക്?
കുടുംബ പ്രേക്ഷകരുടെ (മുൻ മ അഡിക്റ്റ്സ്) കണ്ണിലുണ്ണിയായി കൂടുതൽ ജനകീയനായി!
പുള്ളി പണ്ട് ഒരു അവാർഡ് നിരസിച്ചിരുന്നു. ഇനി മേലിൽ അവാർഡുകൾ സ്വീകരിക്കില്ലന്നും ഖോരം പ്രഖ്യാപിച്ചിരുന്നു!

Submitted by harish (not verified) on Fri, 2005-08-19 13:40.

കാത്തിരുന്നു കാണാം കലേഷേ.. ഇനിയൊരു നല്ല നടനുള്ള അവാർഡ് കിട്ടിയാൽ ചുള്ളിക്കാടു് വാങ്ങാതിരിക്കുമോ? ചുള്ളിക്കാടിന്റെ കവിതാ പുസ്തകങ്ങൾ വാങ്ങിച്ചതിൽ ലജ്ജ തോന്നുന്നു ഇപ്പോൾ... കുറേ കാസറ്റും വാങ്ങിയിരുന്നു. ഇനിയിപ്പോൾ ആശാൻ കവിതാ വീഡിയോ ഇറക്കുമോ എന്നു കണ്ടറിയണം!!!

Submitted by SUNIL (not verified) on Sat, 2005-08-20 13:06.

chuLLikkaaT enna kavi nammuTe iTayiluLLa oraaL thanne aaNenn aadyam manassilaakkuka. anaavSyamaaya mahaakavippaTTangaL nal_ki, vaakkukaLe vyabhicharichch, kavikaLe "myth" aakki, nammil ninnum avare vaLare mukaLil oru sthhaanam nal_ki, maatinirutthiyath aaraaN? addEham karayaTTe, karachchiliniTayilum onnu ranTu kaaryangaL paRanjathenthE Sraddichchilla?
(1) puthiya kavithakaL vaayikkunnathilum nallath puraaNangaL vaayikkukayaaN~. enthE ee arthhatthiluLLa addEhaththinte commentin~, aarum maRupaTi paRanjilla? sathysandharaaya namuuTe puthiya kavikaL kEL_kkunnillE?
(2) budhamatham sweekarichchathine pati:-ithaddEham ethra laaghavaththOTe paRanju? namukkokke onnu matham maaRuka ennath~ maraNathulyamaaN~. matham maaRalum daily shirt maaRunnathupOle oru cheRiya kaaryamaaN~ enna vasthutha enthE arum kanTilla? mathamalla, manushyanaaN valuth enna sathyam alle addEham oru commentilooTe paRanjath~?
ente cheRiya comment aaNE.

Submitted by meera (not verified) on Sat, 2007-06-30 23:43.

ചുള്ളിക്കാടിന്റെ കവിതകളുടെ ഗുണദോഷങ്ങള്‍ മാത്രമേ കാവ്യാസ്വാദകര്‍ പരിഗണിക്കുകയുള്ളു. വ്യക്തിപരമായ കാര്യങ്ങള്‍ നീചമനസ്കരായ പരദൂഷകരുടെ മാത്രം ചിന്താവിഷയമാണ്.