തര്‍ജ്ജനി

പനി

പനിയുടെ മൂര്‍ച്ഛയില്‍ അയാള്‍ മയങ്ങിക്കിടന്നു. തെര്‍മോമീറ്ററിലെ അക്കങ്ങളുടെ കെട്ടുപൊട്ടിച്ച്‌ രസഗോളങ്ങള്‍ പൊട്ടിച്ചിതറി. പുതപ്പിനുള്ളില്‍ ഉഷ്ണം പെരുകി. അതിലൂടെ രസഗോളങ്ങള്‍ നീന്തി നടന്നു. ചിലപ്പോഴൊക്കെ നൃത്തം ചെയ്തു.

ഒരു കവിതയുണ്ടായിരുന്നു, പനിയെക്കുറിച്ച്‌. അയാള്‍ ഓര്‍ക്കാന്‍ ശ്രമിച്ചു. ഇല്ല... വാക്കുകള്‍ പൊട്ടിച്ചിതറി, അക്ഷരങ്ങള്‍ പൊട്ടിച്ചിതറി, വെറും രസഗോളങ്ങള്‍ മാത്രം ഓര്‍മ്മയില്‍ നിറഞ്ഞു. എവിടെ നിന്നോ പ്രകാശത്തിന്റെ ഒരു തുണ്ട്‌ വന്ന് അവയെ തിളക്കി... ഒരായിരം മഴവില്ലുകള്‍ പൊടുന്നനവേ വിരിഞ്ഞുല്ലസിച്ചു.

വല്ലപ്പോഴും ഒരു പനി വരുന്നത്‌ നല്ലതാണ്‌. അതിന്നൊടുവില്‍, ശരീരം ശുദ്ധി ചെയ്യപ്പെട്ടു തിളങ്ങുന്നത്‌ അയാള്‍ സ്വപ്നം കണ്ടു. പുതപ്പിനുള്ളില്‍, ചൂടിനുള്ളില്‍, ഗര്‍ഭപാത്രത്തിലെന്ന പോലെ ചുരുണ്ടുകൂടാന്‍ അയാള്‍ ശ്രമിച്ചു കൊണ്ടിരുന്നു.

Submitted by കലേഷ് (not verified) on Wed, 2005-08-10 12:08.

നന്നായിട്ടുണ്ട് പോൾ!
പനി പോയോ? ഇല്ലേൽ വേഗം സുഖമാകാൻ പ്രാർത്ഥിക്കുന്നു!

Submitted by Su (not verified) on Wed, 2005-08-10 13:28.

പനി വരണം;
ഒരിക്കൽ മാത്രം;
പിന്നെ വരാൻ ഇടയുണ്ടാവരുത് :(

Submitted by ibru (not verified) on Wed, 2005-08-10 15:25.

പോള്‍ ചേട്ടാ ചെറുതായൊന്ന് പനിച്ചതു പോലെ, നന്നായിരിക്കുന്നു.

Submitted by chinthaadmin on Thu, 2005-08-11 05:08.

സു, കലേഷ്, ഇബ്രു.. നന്ദി. പനിയിറങ്ങുന്നു...
രസഗോളങ്ങളൊന്നുമിപ്പോള്‍ കാണാനില്ല...