തര്‍ജ്ജനി

പരീക്ഷിത്ത്‌

ഗര്‍ഭത്തില്‍ വച്ചു
പരീക്ഷിയ്ക്കപ്പെട്ടവന്‍
പരീക്ഷിത്ത്‌.

കലങ്ങിയ ഗര്‍ഭത്തെ
വാരിപ്പിടിച്ചുകൊണ്ടു
സുഭദ്ര തേങ്ങി;
"ജനിച്ചിട്ടു പോരേ കൃഷ്ണാ
പരീക്ഷണങ്ങള്‍...?"

'ഓരോ ജനനവും
പരീക്ഷണങ്ങള്‍ക്കുള്ള
രാസപദാര്‍ത്ഥങ്ങളല്ലേ..
പിന്നെന്തേ...??!

കൃഷ്ണേ,...
ദ്വാപരത്തിന്റെ
ചിറകു തളരുന്നത്‌
നീ കാണുന്നില്ലേ?
ആകാശത്തിലും
ദിക്‌ മുഖങ്ങളിലും

കലിയുടെ നുറുങ്ങുമുട്ടകള്‍
വിരിയാന്‍ തുടങ്ങുന്നു.
കലിയില്‍,പരീക്ഷണം
ഗര്‍ഭമുഖങ്ങളിലാണ്‌.
അതൊരു നിയോഗമാണ്‌.
പരീക്ഷിത്തിനു ഞാന്‍
പുനര്‍ജന്മമേകാം...
എനിയ്ക്കോ,...??
ഒരു വേടാസ്ത്രം
കൂര്‍ത്തു കൂര്‍ത്തു വരുന്നതു
കാണുക,ബാലേ...!!!'

സി.സോമന്‍ നായര്‍
"ശ്രാവണം"
നിയര്‍ കൊത്തളം ഹൌസ്‌.
ഫോര്‍ട്ട്‌ വാര്‍ഡ്‌
വടക്കേക്കോട്ട.
നെയ്യാറ്റിന്‍ കര.
തിരുവനന്തപുരം