തര്‍ജ്ജനി

അരുത്‌ കാലമേ

ഭൂതകാലത്തിന്‍ വേരുകള്‍ ചികഞ്ഞ്‌
ഓര്‍മ്മകളിലേക്കിറങ്ങിച്ചെല്ലുമ്പോള്‍
എന്റെ പേരു തിരയാന്‍ മുതിരരുതു നീ,
കാരണം നിന്നെ ഞാന്‍ പ്രണയിച്ചിട്ടില്ല.

നിന്‍ കാലടികളിലര്‍പ്പിച്ച പൂക്കള്‍ തിരയുമ്പോള്‍
എന്റെ കരങ്ങള്‍ കാണരുത്‌ നീ,
സ്നേഹത്തിന്റെ സുഗന്ധമുള്ള ഒരു പൂവു പോലും
നിനക്കു ഞാന്‍ സമ്മാനിച്ചിട്ടില്ല.

മുനകൂര്‍ത്ത കൊള്ളിവാക്കുകള്‍
നിന്നിലുണ്ടാക്കിയ മുറിവുകള്‍ തിരയുമ്പോള്‍
എന്നെ നീയോര്‍ക്കരുത്‌,
ഞാനെന്നും മൌനിയായിരുന്നു.

കണ്ടു മടുത്ത ഹൃദയനിറങ്ങള്‍ക്കിടയിലെ
കറുപ്പു തിരയാന്‍ നീ തുടങ്ങവേയെന്റെ
ഹൃദയമൊളിപ്പിക്കട്ടെ ഞാന്‍,
നിറങ്ങളില്ലാത്ത ഹൃദയമാണെന്റേത്‌.

അര്‍ത്ഥമറിയാത്ത പഴമ്പാട്ടുകള്‍ പേറി
ഇഷ്ടമില്ലാത്ത ജീവിതചേഷ്ടകള്‍ കണ്ടു
ജീര്‍ണ്ണകഞ്ചുകം കെട്ടി നീ കലിവേഷമാടി-
ത്തിമര്‍ക്കവേയന്യയാകുന്നെനിക്കു നീ.

ജോഷി രവി, Joshy.Ravi@Easternpak.com.sa

Submitted by സുനില്‍ (not verified) on Tue, 2005-08-09 16:06.

നന്നായിരിക്കുന്നു ജോഷി.
ഇനിയും എഴുതുക

Submitted by O.M.GANESH, OMANUR (not verified) on Sat, 2005-08-13 11:08.

Dear Joshi,
Valare Manoharam. Abhinadanangal.
Ippoyethe thantahayillatha Kavithakalude munpil thanagalude kavitha varuthiyil veena puthumazha pole. Ezhuthikonde irikkuka.!

Submitted by Joshy (not verified) on Wed, 2005-08-17 14:07.

Dear Sunilettan,

Thnaks for your reply and enouraging words....

Sasneham,

Joshy