തര്‍ജ്ജനി

പി. ഇ. ഉഷ

ബ്ലോഗ്: വഴിമരം

Visit Home Page ...

കവിത

വഴിമരം

ഇതൊരു യാത്രികയുടെ മനസ്സാകുമൊരു കഴഞ്ചിക്കുരുച്ചെപ്പ്‌..
തിടുക്കത്തില്‍,
കുഞ്ഞുങ്ങളെ കാട്ടിലേല്പിച്ചൊഴുകി വരുമ്പൊഴൊരു
കരച്ചില്‍ കേട്ട്‌ പിടഞ്ഞ്‌,
ഒഴുക്കില്‍ മിനുത്തൊരു വെറുകല്ല്..

വള്ളിയൂഞ്ഞാലിലാടവേ...
ചക്രവാളം കൈനീട്ടിവാങ്ങിയൊരു പെണ്‍കുട്ടി,
മറന്നിട്ടു പോയൊരു കുന്നിമണി..

നിലാവില്‍..
പൂത്തലിഞ്ഞില്ലാതായൊരു
കാട്ടുപൂവിന്‍ നേര്‍മണം..

പറന്നകന്ന്‌
തകര്‍ന്നൊരോര്‍മ്മ മാത്രമായൊരു
കിളിയുടെ ചിറകില്‍ നിന്നൊരു തൂവല്‍ത്തുണ്ട്‌..

ഇതീ വഴിമരത്തണലില്‍ വെക്കട്ടേ..

തണല്‍ത്തളിരിലകളാല്‍
കവിളില്‍ തലോടേണ്ട..

എങ്കിലും..
എന്നോടിത്തളിര്‍ കുളിരിന്റെയളവു ചോദിക്കരുത്‌..

കേള്‍പ്പിച്ച കവിതയും..
പടര്‍ന്ന ചാരുലതകളുമവിടെ നില്ക്കട്ടേ..

ചെറുകിളിക്കൂട്ടം..
മിന്നാമിനുങ്ങുകളൊരുക്കുമിണക്കവും..തെളിച്ചവും..
തിരുവാതിരാക്കറ്റിലും ബാക്കിയാം..
ആലിപ്പഴക്കഷ്ണവും..

എന്നെ, നിന്നിളം തളിര്‍ച്ചാര്‍ത്തിനിടയിലെ
പച്ചക്കണ്ണാലെന്റെ
നീലാകാശം കാട്ടുക..

എന്നെയും ..നീലാകാശത്തെയും
നിന്നിളം തളിച്ചാര്‍ത്തിനാല്‍
ബന്ധിച്ചു നിര്‍ത്തുക..
ബന്ധിച്ചു നിര്‍ത്തുക..

ചിത്രീകരണം:സുരേഷ് കൂത്തുപറമ്പ്

Subscribe Tharjani |
Submitted by Raju (not verified) on Wed, 2009-05-06 13:55.

very good and nice reading experience,
eagerly awaiting for your anthology....

പറന്നകന്ന്‌
തകര്‍ന്നൊരോര്‍മ്മ മാത്രമായൊരു
കിളിയുടെ ചിറകില്‍ നിന്നൊരു തൂവല്‍ത്തുണ്ട്‌..

ഇതീ വഴിമരത്തണലില്‍ വെക്കട്ടേ..

തണല്‍ത്തളിരിലകളാല്‍
കവിളില്‍ തലോടേണ്ട..

എങ്കിലും..
എന്നോടിത്തളിര്‍ കുളിരിന്റെയളവു ചോദിക്കരുത്‌..

Submitted by K.G.Suraj (not verified) on Wed, 2009-05-06 16:27.

Classic one....

Submitted by parukuttiyamma (not verified) on Sat, 2009-05-16 13:13.

ee kavithakkoru bavamundu...!