തര്‍ജ്ജനി

മഴ

തപിക്കും
മണലിലേക്ക്‌
തനുവിലേക്ക്‌
താഴ്‌ന്നിറങ്ങും
തണുപ്പുപോല്‍
പ്രണയമായ്‌
മഴ

തരുണവൃക്ഷത്തിന്‍
മുടിക്കുത്തിലുന്മാദം
വലിച്ചിഴയ്‌ക്കും
കാറ്റിന്റെ കൈകളില്‍
അഴല്‍പൂണ്ട പ്രണയമായി
മഴ

ഓര്‍മ്മക്കുടക്കീഴെ
പുത്തനുടുപ്പിട്ടബാല്യത്തിന്‍
എഞ്ചുവടിക്കുമേല്‍
കുസൃതിക്കാവടിതുള്ളിയെത്തും
സൌഹൃദപ്പീലിചൂടിയ
കൊച്ചുസങ്കടമായി
മഴ

സുനില്‍ കൃഷ്ണന്‍
അല്‍-ഹസ

Submitted by കലേഷ് (not verified) on Sat, 2005-08-06 18:19.

മഴ താഴോട്ട്
മിഴി മേലോട്ട്

Submitted by jayesh (not verified) on Sun, 2005-08-07 11:19.

Dear Sunu,
Oru puthiya chuvatanallo....nannayittundu...

Submitted by Sunil (not verified) on Sun, 2005-08-07 14:42.

But, I can understand this poem!!!Sunil!!!! I am happy!!!!You should have pasted some picture of "mazha" on the other half of the page.-S-

Submitted by Sunil Krishnan (not verified) on Tue, 2005-08-09 15:51.

മിഴി പൊത്തുക
വഴി മായ്ക്കുക
മൊഴി ചുരത്തുക

Submitted by Sunil Krishnan (not verified) on Tue, 2005-08-09 15:56.

നല്ല വാക്കിന്‌ നന്ദി ജയേഷ്‌

Submitted by സുനില്‍ (not verified) on Tue, 2005-08-09 16:00.

വായിക്കുകയും അഭിപ്രായം പറയുകയും ചെയ്തതില്‍ എനിക്കും സന്തോഷമുണ്ട്‌.
നന്ദി.

Submitted by thulasi kakkat (not verified) on Fri, 2005-09-02 13:03.

i'm trying to do with lens wat u did with words on mazha..chek my mazhakazhakal on my photoblog http://www.bhoothakalakulir.blogspot.com

nalla kavitha