തര്‍ജ്ജനി

സിനിമയുടെ ശ്യാമാര്‍ത്ഥങ്ങള്‍

സങ്കീര്‍ണ്ണതകളില്ലാതെ, തനതായ ഒരു വ്യക്തിത്വവുമായി ശ്യാമപ്രസാദ്‌ സിനിമകളും ടെലിസീരിയലുകളും ഒരുക്കുമ്പോള്‍ ചലച്ചിത്രമെന്ന മാധ്യമത്തിന്റെ വിപുലമായ സാധ്യതകളാണ്‌ നമുക്ക്‌ കാണാന്‍ കഴിയുന്നത്‌. ഒപ്പം ഹൃദയത്തിന്റെ ഇനിയും കാണാത്ത കോണുകളിലെവിടെയോ ശക്തമായൊരു അനുഭവമായി, ഓര്‍മ്മകളായി ഈ സൃഷ്ടികള്‍ മാറുകയും ചെയ്യുന്നുണ്ട്‌. കാഴ്ച്ചക്കാരുടെ തൃപ്തികളെക്കുറിച്ച്‌ വേദനിക്കുന്ന ഒരു സംവിധായകനെന്ന്‌ ശ്യാമപ്രസാദിനെ വിശേഷിപ്പിക്കുന്നതില്‍ അതിശയോക്തി ഒട്ടും തന്നെയില്ല. പതിരില്ലാത്ത ഒരുപിടി സിനിമകളുടെ സംവിധായകനുമായി ഒരു സംഭാഷണം, സിനിമയെയും സാഹിത്യത്തെയും ജീവിതത്തെയും കുറിച്ച്‌.

ചോദ്യം: സാഹിത്യത്തിനും തത്വശാസ്ത്രങ്ങള്‍ക്കും മറ്റു സിനിമകള്‍ക്കും താങ്കളുടെ കാഴ്ച്ചപ്പാടുകളെ രൂപപ്പെടുത്തുന്നതിലുണ്ടായ പങ്ക്‌ എന്തായിരുന്നു എന്ന്‌ വിശദീകരിക്കാമോ?

ശ്യാമപ്രസാദ്‌: വളരെ വലിയ ഒരു വിഷയമാണിത്‌. എനിക്കിഷ്ടപ്പെട്ടു എന്നു പറഞ്ഞ സിനിമകള്‍ എന്നെ വളരെയധികം സ്വാധീനിക്കുകയും എന്നെ ഒരുപാടു പാഠങ്ങള്‍ പഠിപ്പിക്കുകയും ചെയ്തതാണ്‌. ഇതല്ലാതെ തന്നെ ആ ലിസ്റ്റില്‍പ്പെടാത്ത ഒരുപാടു സിനിമകളും ഒരുപാടു സിനിമാപ്രവര്‍ത്തകരും ആര്‍ട്ടിസ്റ്റുകളും പുസ്തകങ്ങളും അനുഭവങ്ങളും... അങ്ങനെയാണല്ലൊ എതൊരു കലാകാരനും. അത്‌ എന്റെമാത്രം ഒരു പ്രത്യേകതയല്ല . അതുകൊണ്ട്‌ ഒരു പ്രത്യേക വ്യക്തിയെ ചൂണ്ടിക്കാണിക്കാന്‍ ബുദ്ധിമുട്ടാണ്‌. പിന്നെ ചില പ്രത്യേക വ്യക്തികളുടെ കാര്യങ്ങള്‍ എടുത്തുപറയുകയാണെങ്കില്‍, ആദ്യം മനസ്സില്‍ വരുന്നത്‌ സത്യജിത്‌ റായ്‌ ആണ്‌. ഇപ്പൊള്‍ ഇന്ത്യന്‍ സിനിമാരംഗത്ത്‌ തീര്‍ച്ചയായും റായ്‌യുടെ ഉറയിലൂടെയല്ലാതെ ഒരു ഫിലിം മേക്കറിനും കടന്നൂ പോകാന്‍ കഴിയില്ല. അതുപോലെ ജീവിതത്തെ കാണുകയും ചിത്രീകരിക്കുകയും ചെയ്ത ഒരാളാണു റായ്‌. ഇന്ത്യക്ക്‌ പുറത്ത്‌ പല സംസ്കാരങ്ങളില്‍ പല രീതിയിലുള്ള സിനിമകള്‍ ഉണ്ടായിട്ടുണ്ട്‌. ജാപ്പനീസ്‌ ചിത്രങ്ങള്‍ പോലയല്ല ഒരു യൂറോപ്യയന്‍ ചിത്രം. അതു പോലയല്ല ഒരു ഈസ്റ്റ്‌ യൂറോപ്യന്‍ ചിത്രം. ഒരു അമേരിക്കന്‍ ചിത്രത്തിന്റെ ഭാഷയും idion-ഉം syntax-ഉം ഒക്കെ വ്യത്യസ്തമാണ്‌. അവയെല്ലാം എന്നെ സ്വാധീനിച്ചിട്ടുണ്ട്‌. അതുപോലെ പുസ്തകങ്ങള്‍. ആധികം fiction വായിക്കുന്ന സ്വഭാവമാണ്‌ എന്റേത്‌. അതിന്റെ പോരായ്മകള്‍ കുറച്ചുണ്ട്‌, അതിന്റെ ഗുണങ്ങളും ഉണ്ട്‌. കാരണം fiction വായിക്കുന്നതൊരുപാടും ഞാനെന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ടിട്ടാണ്‌. ആ രീതിയിലാണ്‌ ഞാന്‍ ഇതിനെ കാണാറുള്ളത്‌. പക്ഷെ അങ്ങനെയല്ലതുള്ള ഒരുപാട്‌ പുസ്തകങ്ങളും നമ്മളെ വളരെയധികം സ്വാധീനിക്കാറുണ്ട്‌. For example, Samuel Beckett is totally unfilimable.

shyamaprasad directory

ഞാന്‍ പഠിച്ചത്‌ നാടകമാണ്‌, സ്കൂള്‍ ഓഫ്‌ ഡ്രാമയില്‍ വച്ച്‌ പഠിച്ചത്‌. അതിനുശേഷമാണ്‌ ഞാന്‍ ടെലിവിഷനും സിനിമയും പഠിക്കുന്നത്‌. സ്കൂള്‍ ഓഫ്‌ ഡ്രാമയിലെ ആദ്യ ബാച്ചില്‍ ആയിരുന്നു ഞാന്‍. അന്നാണ്‌ ഈ performing arts അല്ലെങ്കില്‍ visual arts-ലേയ്ക്കുള്ള ഒരു പരിചയപ്പെടലുണ്ടായത്‌. അന്ന്‌ വായിച്ചത്രയും, ലോകസാഹിത്യം പ്രത്യേകിച്ചും നാടക സാഹിത്യം, സംസ്കൃത നാടകങ്ങളുള്‍പ്പെടെ, പിന്നെ വായിക്കാനുള്ള അവസരം ഉണ്ടായിട്ടില്ല. ഞങ്ങള്‍ ഒരോ സെമസ്റ്ററിലും ഒരോ പ്രത്യേക തിയറ്ററില്‍ ആയിരുന്നു. ആദ്യസെമസ്റ്റര്‍ സംസ്കൃത നാടകങ്ങളായിരുന്നു. കൂടിയാട്ടം മുതല്‍ മറ്റു പല folk artistic expression-ന്റെയും പാഠങ്ങള്‍, മറ്റു സെമസ്റ്ററുകളില്‍ ലോകനാടകവേദിയുടെ പാഠങ്ങള്‍, എഷ്യന്‍ നാടകങ്ങളായ "ചാല്‍ കബുക്കി" തുടങ്ങിയിട്ടുള്ള നാടക പ്രസ്ഥാനങ്ങള്‍... ഇങ്ങനെ ഒരുപാട്‌ സ്വാധീനങ്ങളിലൂടെ ഞാന്‍ കടന്നു പോയിട്ടുണ്ട്‌. അന്നു വായിച്ചതിന്റെ 15% പോലും ഞാനിപ്പൊള്‍ വായിക്കുന്നില്ല. അതൊരു ദുഃഖകരമായ വസ്തുതയാണ്‌.

ചോദ്യം: 1969-ലെ നോബല്‍ സമ്മാന ജേതാവായ കാവബാത്തയുടെ നോബല്‍ പ്രഭാഷണത്തില്‍ സെന്‍ ബുദ്ധിസത്തെക്കുറിച്ചാണ്‌ അദ്ദേഹം സംസാരിക്കുന്നത്‌. അതുപോലെ ഇന്ത്യന്‍ തത്വചിന്തകളും പൌരാണിക ചരിത്രവും താങ്കളുടെ സിനിമകളിലുണ്ടാക്കിയിട്ടുള്ള സ്വാധീനങ്ങളെക്കുറിച്ച്‌ വിശദീകരിക്കാമോ?

ശ്യാമപ്രസാദ്‌: not particularly. But as being an indian, born to an indian parents, living in an indian envioronment I can't help, but be influenced by all that. ഇപ്പോള്‍ രാമനും കൃഷ്ണനും നമ്മുടെ അബോധമനസ്സില്‍ നിന്ന്‌ എന്നെങ്കിലും മാറുമോ? ഒരിക്കലുമില്ല. ഒരു അമ്പലത്തിന്റെ മുന്നില്‍ പോകുമ്പോള്‍ തൊഴുതു പോകുന്നത്‌ അതുകൊണ്ടാണ്‌. Not deliberately as let me talk something about or make this film to uphold indian values or indu values, which i never do. But that is all within, even when I do an American play called "glass menagerie" as "akale" there is a lot of indian ethos built into it. That is very inner.

ചോദ്യം: സ്കൂള്‍ ഓഫ്‌ ഡ്രാമയില്‍ നാടകം പഠിച്ചിട്ട്‌, നാടകപ്രസ്ഥാനത്തില്‍ നിന്ന്‌ സിനിമയിലേയ്ക്കും ടെലിവിഷനിലേയ്ക്കും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്ന്‌ വിശദീകരിക്കാമോ?

ശ്യാമപ്രസാദ്‌: ഞാന്‍ സങ്കല്‍പിച്ച രീതിയിലുള്ള ഒരു നാടകപ്രവര്‍ത്തനം കേരളത്തില്‍ ഇന്ന്‌ സാധ്യമല്ല. കേരളത്തിലെന്നല്ല, ഇന്ത്യയില്‍ തന്നെ. അതുകൊണ്ട്‌ ഒരു തൊഴിലും ജീവിതവും ഉണ്ടാക്കിയെടുക്കുകയെന്നത്‌ സാധ്യമല്ല. ഈ പ്രൊഫഷണല്‍ നാടകവേദി എന്നു പറയുന്നത്‌, ഒരു തൊഴിലെന്നു വിളിക്കാന്‍ പറ്റാത്തൊരു സംഗതിയാണ്‌. it is just a commercial entertainment house. The other side is the amature theatre, in which a lot of experiments are going on. പക്ഷേ തൊഴിലായി നാടകം സ്വീകരിക്കാന്‍ പറ്റുന്ന ഒരു രീതിയല്ല അവിടെയുള്ളത്‌. എനിക്കു ചെയ്യണമെന്ന് ആഗ്രഹമുള്ള രീതിയില്‍ അവിടെയും നാടകങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന് ഒരിക്കലുമെനിക്ക്‌ തോന്നിയിട്ടില്ല, പ്രത്യേകിച്ചും ടെലിവിഷന്‍ പോലുള്ള പുതിയ മാധ്യമങ്ങള്‍ കടന്നു വരുന്ന സാഹചര്യത്തില്‍.

ചോദ്യം: നാടക പരിശീലനം സിനിമയില്‍ സഹായകമായിട്ടുള്ള അവസരങ്ങള്‍ ഉണ്ടായിട്ടുണ്ടോ?

ശ്യാമപ്രസാദ്‌: ധാരാളം. ഞാന്‍ നേരത്തെ പറഞ്ഞതു പോലെ നാടകസാഹിത്യം എന്നെ വളരെയധികം സ്വാധീനിക്കുകയും എന്നെ രൂപപ്പെടുത്തുന്നതില്‍ സഹായിക്കുകയും ചെയ്തിട്ടുണ്ട്‌. അതുപോലെ തന്നെ കലാകാരന്മാരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതും ഒരുപാട്‌ കാര്യങ്ങള്‍ എന്നെ പഠിപ്പിക്കുന്നുണ്ട്‌. സിനിമ കൂട്ടായ ഒരു പ്രവര്‍ത്തനമാണ്‌, അത്‌ ഞാന്‍ വളരെ ആസ്വദിക്കുന്നതുമാണ്‌. അഭിനേതാക്കള്‍ വെറും ഉപകരണങ്ങളാണെന്ന സിദ്ധാന്തത്തിനോട്‌ എനിക്കൊട്ടും യോജിപ്പില്ല. അങ്ങനെയുള്ള തിയറികള്‍ നമ്മുടെ സിനിമാക്കാര്‍ക്ക്‌ തന്നെയുണ്ട്‌. പലരും കഥ പറഞ്ഞു കൊടുക്കില്ല. I find that working with these people are the greatest satisfaction. A film maker is ultimately trying to find or trying to reach a moment of truth in sync. യാഥാര്‍ത്ഥ്യവും സിനിമയും കൂട്ടിമുട്ടുന്നൊരു നിമിഷമുണ്ട്‌. അവിടെയാണ്‌ നമ്മള്‍ പറയുന്നത്‌ ഇത്‌ സിനിമയല്ല, ജീവിതമാണ്‌. It is real, real.. ഞാന്‍ പറയുന്നത്‌ realistic എന്ന വാക്കല്ല, realistic എന്ന വാക്ക്‌ വളരെ പരിമിതമാണ്‌. I mean real in a much deeper sense. I dont make or conceive films through shots or shot-setup. That comes secondary. I conceive cinema through moments in which human beings interact. Then i think about how to film it, what is the best way to film it.

shyamaprasad directory

ചോദ്യം: സിനിമയുടെ ഓരോ സീനും തിരക്കഥയില്‍ വരയ്ക്കുമായിരുന്നു സത്യജിത്‌ റായ്‌ എന്ന്‌ കേട്ടിട്ടുണ്ട്‌.

ശ്യാമപ്രസാദ്‌: ഞാന്‍ അങ്ങനെ ചെയ്യാറില്ല. റായ്‌ ഒരു ചിത്രകാരനായിരുന്നു, അദ്ദേഹം സിനിമയെ അങ്ങനെ കാണുകയും ചെയ്തു. ഞാന്‍ അങ്ങനെ ചെയ്യാത്തതിന്‍ രണ്ട്‌ കാരണങ്ങളുണ്ട്‌. ഒന്ന്‌ സിനിമ പ്രധാനമായും graphic medium എന്ന രീതിയിലല്ല ഞാന്‍ സമീപിക്കുന്നത്‌. സിനിമ ഒരു living medium ആണ്‌, interactive ആയിട്ടുള്ള ഒരു മീഡിയം ആണ്‌. ഞാന്‍ shot division അധികം ചെയ്യാറില്ല. സാധാരണ സംവിധായകര്‍ സ്ക്രിപ്റ്റ്‌ മാര്‍ക്ക്‌ ചെയ്ത്‌ വിഭജിക്കാറുണ്ട്‌. I dont do that, because that is actually pre - editing.

ചോദ്യം: ആറ്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം അഗ്നിസാക്ഷിയെക്കുറിച്ചുള്ള വിലയിരുത്തല്‍ എന്താണ്‌?

ശ്യാമപ്രസാദ്‌: വളരെയധികം സന്തോഷം തന്ന ഒരു സിനിമയാണ്‌ അഗ്നിസാക്ഷി. അതില്‍ ഒരുപാട്‌ അപൂര്‍ണ്ണതകളുണ്ട്‌ എന്നെനിക്കറിയാം. പക്ഷെ ആ കഥയെക്കുറിച്ചുള്ള എന്റെ ചിന്തകളോട്‌ നീതി പുലര്‍ത്താന്‍ കഴിഞ്ഞു എന്ന്‌ എനിക്ക്‌ പൂര്‍ണ്ണ വിശ്വാസമുണ്ട്‌. അഗ്നിസാക്ഷിയെന്ന നോവല്‍ എന്നില്‍ നിര്‍മ്മിച്ചൊരു ലോകമുണ്ട്‌. അതായിരുന്നു എന്റെ പ്രചോദനം. എന്റെ അമ്മയുടെ, അച്ഛന്റെ, എന്റെ തന്നെ ഒരു പ്രശ്നമെന്ന നിലയില്‍ ഞാന്‍ അറിഞ്ഞതാണ്‌ ആ നോവല്‍. ആ തിരിച്ചറിവ്‌ സിനിമയില്‍ പ്രതിഫലിപ്പിക്കുക എന്നതായിരുന്നു സംവിധായകനെന്ന നിലയില്‍ എന്റെ പ്രധാന ലക്ഷ്യം. ആ ലക്ഷ്യം നിറവേറ്റാന്‍ കഴിഞ്ഞു എന്നാണെന്റെ വിശ്വാസം.

ചോദ്യം: അടുത്ത സിനിമയായ "കല്ലു കൊണ്ടൊരു പെണ്ണ്‌ എന്ന സിനിമ ഇപ്പോള്‍ കാണുമ്പോള്‍ എന്ത്‌ തോന്നുന്നു?

ശ്യാമപ്രസാദ്‌: It is a film which i would least like to identify myself with. it has very little of me in it. It is done with a certain kind of integrity which i would not like to do anymore

shyamaprasad directory

ചോദ്യം: ബോക്ഷു - ദി മിത്ത്‌ എന്ന സിനിമ ചെയ്യാനുണ്ടായ സാഹചര്യങ്ങള്‍?

ശ്യാമപ്രസാദ്‌: ഞാന്‍ അഗ്നിസാക്ഷിയുടെ ഒരു ഫെസ്റ്റിവലിനായി യു.എസ്സില്‍ ഉണ്ടായിരുന്ന സമയത്ത്‌ ഡോ. എം.പി.എസ്‌.പ്രസാദ്‌ ആണ്‌ ഒരു ഇംഗ്ലീഷ്‌ സിനിമ എന്ന ആശയം മുന്നോട്ട്‌ വച്ചത്‌. അതിനു വേണ്ടി കഥകള്‍ തിരഞ്ഞു നടക്കുന്നതിനിടയിലാണ്‌, ഹിന്ദി നോവലിസ്റ്റായ ഗംഗപ്രസാദ്‌ വിമലിന്റെ വ്യാഘ്രം എന്ന്‌ നോവല്‍ കാണുന്നത്‌. സക്കറിയയാണ്‌ ഈ നോവല്‍ വായിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നത്‌. It was conceived as a psychological suspense thriller

ചോദ്യം: അഗ്നിസാക്ഷി പോലെ കേരളത്തിലെ സാഹചര്യങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്ന സിനിമയെ വിദേശീയരായ പ്രേക്ഷകര്‍ക്ക്‌ പൂര്‍ണ്ണമായും മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും കഴിയുമെന്ന്‌ തോന്നുന്നുണ്ടോ?

ശ്യാമപ്രസാദ്‌: അഗ്നിസാക്ഷിയ്ക്ക്‌ ഏറ്റവും അധികം പ്രേക്ഷകരുണ്ടായത്‌ ജപ്പാനിലാണ്‌. അവിടെ അത്‌ മൂന്നു തവണ പ്രദര്‍ശിപ്പിക്കുകയുണ്ടായി. പിന്നെ കെയ്‌റോയിലും. എതൊരു സംസ്കാരത്തിന്റെയും ഭാഗമായി നമ്മളെയെല്ലാം അലട്ടുന്ന ഒരുപാട്‌ പ്രശ്നങ്ങളുണ്ട്‌. അഗ്നിസാക്ഷി പോലുള്ള സിനിമകള്‍ അത്തരം പ്രശ്നങ്ങളെയാണ്‌ അവതരിപ്പിക്കുന്നത്‌. അതുകൊണ്ട്‌ ലോകത്തിന്റെ ഏതു കോണില്‍ച്ചെന്നാലും ആ പ്രമേയവുമായി സംവദിയ്ക്കാന്‍ കഴിയുന്നവരുണ്ടാവും.

ചോദ്യം: താങ്കളുടെ സിനിമകള്‍ പൊതുവെ സ്ത്രീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ളവയാണല്ലോ?

shyamaprasad directory

ശ്യാമപ്രസാദ്‌: മനഃപൂര്‍വ്വമല്ല, അതങ്ങനെ സംഭവിക്കുന്നതാണ്‌. ultimately you are looking at voices which are unheard, expressions which has not come out... നമ്മുടെ സമൂഹത്തില്‍ സ്ത്ര്Iയുടെ കരച്ചിലും പിഴിച്ചിലും ധാരാളം ടെലിവിഷനിലുണ്ട്‌. പക്ഷേ വളരെ പ്രക്ഷുബ്ധമായൊരു അന്തര്‍ലോകമുണ്ട്‌. അതാരും അധികം കാണാറില്ല. "അകലെ"യിലും ഞാന്‍ പറയുന്നത്‌ ഒരു അമ്മയുടെയും മകളുടെയും കഥയാണ്‌.

ചോദ്യം: ഭാവി പദ്ധതികള്‍?
ശ്യാമപ്രസാദ്‌: മലയാളത്തിലെ എക്കാലത്തെയും മികച്ച നോവലായ ഖസാക്കിന്റെ ഇതിഹാസത്തെ അവലംബിച്ച്‌ ഒരു സിനിമ. വളരെക്കാലമായി മനസ്സിലുള്ള ഒരു സിനിമയാണത്‌. അടുത്ത വര്‍ഷം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ്‌ എന്റെ പ്രതീക്ഷ.

എം. കെ. പോള്‍, ഉല്ലാസ് കുമാര്‍, കൃഷ്ണകുമാര്‍