തര്‍ജ്ജനി

ഡി യേശുദാസ്

http://olakkannada.blogspot.com
ഇ മെയില്‍ : manakkala.yesudas@gmail.com
ഫോണ്‍:
9446458166

Visit Home Page ...

കവിത

അടിമത്തം

ചങ്ങലയിലകപ്പെട്ടു് കിടക്കുകയാണെങ്കിലും
അതിനെയൊരവയവം പോലെ
ലാളിച്ചുതുടങ്ങവേ,

വേദനയുടെ തിളവെള്ളത്തില്‍
വീണുപിടയുകയാണെങ്കിലും
അറിയാതെയാണ്ടു തുടങ്ങവേ,

വെയില്‍ക്കാറ്റില്‍ ഒറ്റമരം പോലെ
ചില്ലകള്‍ വേരുകള്‍ പോയിട്ടാണെങ്കിലും
ഒരു കാല്പനികഭംഗിപോലെ
അതിനെ ചുമന്നു തുടങ്ങവേ,

എങ്ങുനിന്നോ
ഒരു നാടന്‍പാട്ടു വന്നു്
‘ബ്‌ഭാ..’ എന്നാട്ടുന്നു.

Subscribe Tharjani |