തര്‍ജ്ജനി

രണ്ടു ലേഖനങ്ങള്‍, പുഴയില്‍

പാര്‍ശ്വവത്‌ക്കരിക്കപ്പെടുന്നവരുടെ, പ്രാന്തവത്‌ക്കരിക്കപ്പെടുന്നവരുടെ വിഹ്വലതകള്‍ക്ക്‌ ഇന്ന്‌ 'സാംസ്‌കാരികവിപണി' ഏറെ ഇടം നല്‍കുന്നുണ്ട്‌. അതുകൊണ്ടുതന്നെ ദളിതന്റെ ദുരിതങ്ങളെക്കുറിച്ചുളള മുതലക്കണ്ണീരുകളുടെയും അപക്വമായ വീക്ഷണങ്ങളുടെയും പെരുമഴയാണിന്ന്‌. ഫണ്ടിംഗ്‌ ഏജന്‍സികളുടെ പിന്‍ബലത്തോടെ സൂക്ഷ്‌മരാഷ്‌ട്രീയത്തിന്റെ വക്താക്കളായി പുതിയ ദളിതന്റെ ഒരുപാട്‌ രക്ഷകര്‍ അവതരിക്കുന്നതും നാം കണ്ടുകൊണ്ടിരിക്കുന്നു. അത്തരം സാഹചര്യത്തില്‍ ചലച്ചിത്രത്തിന്റെ എല്ലാ നന്മകളെയും ചോര്‍ത്തിക്കളഞ്ഞുകൊണ്ട്‌ പുറത്തിറങ്ങിയ ഒരു പൊളളയായ കാഴ്‌ചയാണ്‌ ചിതറിയവര്‍ എന്ന ചലച്ചിത്രം എന്നതുമാത്രമാണ്‌ ഒരു ഉപരിവായനയില്‍ തെളിയുന്നത്‌.

കുരുടന്‍ ആനയെ കാണുമ്പോള്‍, ബിജു കെ

നോവലുകളെക്കാള്‍ വൈവിധ്യം അനുഭവിപ്പിക്കുന്നവയാണ്‌ വിജയന്റെ കഥകള്‍. കൊച്ചുകൊച്ചു ജീവിതസന്ദര്‍ഭങ്ങളെ ദര്‍ശനപരമായ ആഴത്തോടും കലാപരമായ അച്ചടക്കത്തോടും കൂടി അവതരിപ്പിക്കാന്‍ വിജയന്‌ കഴിഞ്ഞിരിക്കുന്നു. എണ്ണത്തില്‍ നൂറ്റിയമ്പതോളം വരുന്ന കഥകളിലെങ്ങും രൂപഭാവങ്ങളില്‍ സദാ പരീക്ഷണവ്യഗ്രനായ ഒരു കഥാകൃത്തിനെ നമുക്ക്‌ കാണാം. മങ്കര, പ്രയാണം, ഭഗവത്സന്നിധിയില്‍ തുടങ്ങിയ ആദ്യകാലകഥകളില്‍
മനുഷ്യാവസ്ഥകളില്‍ അന്തര്‍ഭവിക്കുന്ന വൈപരീത്യങ്ങളെ കഥാകാരന്‍ ആശയതലത്തിലും ഭാവതലത്തിലുമുളള ഐറണികള്‍ നിര്‍മിക്കാനുളള നിമിത്തങ്ങളാക്കി മാറ്റുന്നു. പ്രതീകാത്മകവും ആക്ഷേപഹാസ്യപ്രധാനവുമാണ്‌ അവയില്‍ ഏറെയും. അസംബന്ധനാടകങ്ങളിലെന്നപോലെ ജീവിതത്തിന്റെ അര്‍ത്ഥരാഹിത്യത്തെ ഏറ്റുപറയുന്ന ചില കഥകളും അക്കൂട്ടത്തിലുണ്ട്‌. ഉദാത്തവും അത്യപൂര്‍വ്വവുമായ മനോവൃത്തികളുടെയും ആശയങ്ങളുടെയും ലോകത്തിലേക്ക്‌ നയിക്കുന്ന കഥകളുടെ കൂട്ടത്തിലാണ്‌ പാറകള്‍, എട്ടുകാലി തുടങ്ങിയവയുടെ സ്ഥാനം. പാറകള്‍പോലെ യുദ്ധത്തിന്റെ ഭീകരത ഇത്രകണ്ട്‌ ധ്വന്യാത്മകവും കാവ്യാത്മകവുമായി ആവിഷ്‌ക്കരിക്കാന്‍ കഴിഞ്ഞ രചനകള്‍ മലയാളത്തില്‍ വേറെയില്ലെന്ന്‌ പറയണം.

മാനവസത്തയുടെ പ്രാക്തനമുദ്രകള്‍ - ഒ.വി. വിജയന്റെ രചനകള്‍ - ഒരു പുനര്‍വായന, പി.ആര്‍. ഹരികുമാര്‍