തര്‍ജ്ജനി

പൌലോ കൊയ്‌ലോ - ഒന്ന്

ഈ ലോകത്ത്‌ തികച്ചും ഏകാന്തമായി അനുഷ്ഠിക്കേണ്ട കൃത്യങ്ങളിലൊന്നാണ്‌ സാഹിത്യരചനയെന്ന്‌ കൊയ്‌ലോ പറയുന്നു. "രണ്ടുവര്‍ഷത്തിനൊടുവില്‍ ഞാനെന്റെ കമ്പ്യൂട്ടറിനു മുന്നിലിരിക്കും. എന്റെ ആത്മാവിലെ അജ്ഞാതമായ മഹാസമുദ്രത്തിലേക്ക്‌ ഉറ്റുനോക്കും. ഏതാനും ദ്വീപുകളെ-ആശയങ്ങള്‍-കണ്ടെത്തും. ലോകമാകുന്ന എന്റെ നൌകയില്‍ കയറി ഏറ്റവുമടുത്ത ദ്വീപിലേക്ക്‌ യാത്രയാകും.

മാര്‍ഗ്ഗമദ്ധ്യേ കൊടുങ്കാറ്റും അടിയൊഴുക്കുമുണ്ടാകുമെങ്കിലും ഞാന്‍ തുഴച്ചില്‍ തുടരും. എനിക്ക്‌ തിരിച്ചുപോരാനാകില്ല. എങ്ങനേയും യാത്രതുടരണം; അല്ലെങ്കില്‍ മഹാസമുദ്രത്തിന്റെ നടുക്ക്‌ ആലംബമില്ലാതെ അലഞ്ഞുതിരിയേണ്ടിവരും. എന്റെ ഒന്നാമത്തെ പുസ്തകമെഴുതുമ്പോഴത്തെ അതേ നടപടിക്രമങ്ങള്‍തന്നെയാണ്‌ ഇപ്പോഴും പിന്തുടരുന്നതെന്ന്‌ ഞാന്‍ തിരിച്ചറിയുന്നു."

പൌലോ കൊയ്‌ലോ എഴുത്തുതുടങ്ങുന്നതിലും ഒരു വിചിത്രതയുണ്ട്‌. വെള്ളത്തൂവല്‍ കണ്ടാല്‍ മാത്രമേ അദ്ദേഹത്തിന്‌ എഴുത്തു ആരംഭിക്കാന്‍ കഴിയൂ. ആദ്യ നോവലായ പില്‍ഗ്രിമേജിന്‌ മുമ്പ്‌ തന്നെ അദ്ദേഹത്തിന്‌ ഈ ശീലമുണ്ട്‌. "ഇന്ന്‌ വെള്ളത്തൂവല്‍ കണ്ടാല്‍ മാത്രമേ എനിക്ക്‌ എഴുതാന്‍ കഴിയൂ എന്നായിരിക്കുന്നു. എന്ത്‌ എഴുതണമെന്ന്‌ തോന്നിയാലും തൂവല്‍ കാണണം; അല്ലെങ്കില്‍ അത്‌ എനിക്കുള്ളതല്ലെന്നു കരുതും."

വാക്കുകളുടെ തീര്‍ത്ഥാടകന്‍ - ദീപിക സണ്‍ഡേയില്‍ വായിക്കുക