തര്‍ജ്ജനി

ശ്രീകൃഷ്ണദാസ്‌ മാത്തൂര്‍

മാത്തൂര്‍ തപാല്‍
പത്തനംതിട്ട.

ഫോണ്‍: 09313383690

Visit Home Page ...

കവിത

പ്രളയമദ്ധ്യേ

ഒരു മഴ വന്നെന്നെ
വിളിച്ചിറക്കി,
ഇലകള്‍ക്കുമേലേ
ജലം നടക്കും
പ്രളയത്തിലേക്ക്‌...

കാലവര്‍ഷം വിഷമവൃത്തം
വരച്ചുമായ്ക്കും
കടുത്ത വെള്ളക്കെട്ടിലെ
വീഴ്ചകളിലേക്ക്‌...

നിഴല്‍ക്കോട്ടകള്‍ക്കമ്മാനം,
കരയുടെ കിളിയേറുകള്‍-
ക്കഴകു് സമ്മാനം
വിധിയുടെ മുഖപ്പരപ്പില്‍
കോപിച്ച ചെമ്മാനം,
വേറുകൃത്യം കാട്ടു-
മൊരു വമ്പന്‍ പ്രപഞ്ചം-
ചുറ്റുപാടും.
ഉള്‍പുളകം വിളമ്പി
നോഹയുടെ പേടകങ്ങള്‍,
നിര്‍ന്നിമേഷരായെത്ര
ആലിലക്കുഞ്ഞുങ്ങള്‍...
തൊട്ടു മുമ്പില്‍..

സനാഥത്വത്തിലേക്കൊരു കൈ
വെറുതെപോലും നീളുന്നില്ല;
തിരകള്‍ക്കോ;
പിന്‍വിളികളുടെ
ഒരായിരം കൈകളും..!

Subscribe Tharjani |