തര്‍ജ്ജനി

ബാക്കി ദിവസങ്ങളിലെ മഴ

വളരെ ശാന്തമായാണ്‌ മഴക്കാലം ആരംഭിച്ചത്‌. മാന്ത്രികമായ ഏതോ സംഗീതത്തിന്‌ ചുവട്‌ വയ്ക്കുന്നതു പോലെ തുള്ളികള്‍ വര്‍ഷിച്ചു കൊണ്ടിരുന്നു. ഇലകളില്‍ നിന്നും മരച്ചില്ലകളില്‍ നിന്നും ഇറ്റിറ്റു വീഴുന്ന തുള്ളികള്‍ വല്ലപ്പോഴും എത്തിനോക്കുന്ന വെയിലില്‍ വെട്ടിത്തിളങ്ങി. അന്തരീക്ഷം പതിയെപ്പതിയെ തണുത്ത്‌ പുഷ്പങ്ങളുടെ സുഗന്ധം പേറി മനോഹരമായിരുന്നു. മരിയ മഴ ആസ്വദിച്ച്‌ കിടക്കുകയായിരുന്നു. അവള്‍ തന്റെ പ്രണയനാളുകളെക്കുറിച്ച്‌ ഓര്‍ത്തുപോയി. ആലോചിക്കുന്തോറും തന്നില്‍ ദുഃഖം നിറയുന്നതും കണ്ണുകള്‍ ഈറനണിയുന്നതും കണ്ട്‌ അതിശയിച്ചു. ഇത്ര വര്‍ഷങ്ങള്‍ ക്കു ശേഷവും തന്നെ വിഷമിപ്പിക്കാന്‍ മാത്രം ദൃഢമായിരുന്നു ആ പഴയ ബന്ധമെന്ന്‌ അവള്‍ക്ക്‌ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. നഷ്ടങ്ങളെക്കുറിച്ചോര്‍ത്ത്‌ കൂടുതല്‍ അസ്വസ്ഥയാകാന്‍ അവള്‍ ഇഷ്ടപ്പെട്ടിരുന്നില്ല. ഒരു ദിവസം ആരംഭിക്കുന്നതിന്റെ തിരക്കുകളിലേക്ക്‌ അവള്‍ ശ്രദ്ധ തിരിച്ചു.

tharjani online

മരിയക്ക്‌ കഴിഞ്ഞ ആഗസ്റ്റില്‍ മുപ്പത്തഞ്ച്‌ വയസ്സ്‌ തികഞ്ഞിരുന്നു. എങ്കിലും അവളുടെ മുടി നരക്കാന്‍ തുടങ്ങുകയോ മുഖത്ത്‌ മറ്റു സ്ത്രീകളുടേതുപോലെ കനത്ത ഭാവം ഉണ്ടാകുകയോ ചെയ്‌തിരുന്നില്ല. വിവാഹം കഴിഞ്ഞ്‌ അഞ്ച്‌ വര്‍ഷമായപ്പോള്‍ ഭര്‍ത്താവ്‌ അപകടത്തില്‍ പെട്ട്‌ മരിച്ചു.
ഭര്‍ത്താവിന്റെ ആദ്യഭാര്യയിലുള്ള മകളുമൊത്തായിരുന്നു അവളുടെ താമസം. അവളാകട്ടെ ക്ലാരയെന്ന്‌ പേരുള്ള ഒരു അമ്പലക്കാള. എപ്പോഴും ആമ്പിള്ളേരൊത്ത്‌ ഉൂ‍ര്‌ തെണ്ടുകയാണ്‌ ജോലി. രാവിലെ ഉടുത്തൊരുങ്ങിയിറങ്ങിയാല്‍പ്പിന്നെ അര്‍ദ്ധരാത്രിയിലായിരിക്കും കയറിവരുക. ആദ്യമൊക്കെ മരിയ ചോദ്യം ചെയ്‌തിരുന്നെങ്കിലും അവള്‍ രണ്ടാനമ്മയുടെ അവകാശമില്ലായ്മ പറഞ്ഞ്‌ വഴക്കൊതുക്കുകയായിരുന്നു പതിവ്‌. പിന്നെ മരിയ ഒന്നും പറയാതായി. എങ്കിലും തീന്‍ മേശപ്പുറത്ത്‌ അത്താഴം വിളമ്പിവച്ചിട്ടേ അവള്‍ ഉറങ്ങാന്‍ പോകാറുള്ളു.

***** ***** ***** ***** *****

മഴയായതുകാരണം പച്ചക്കറിയൊക്കെ വിലകുറഞ്ഞുവാങ്ങാം എന്ന്‌ കരുതിയാണ്‌ അവള്‍ ഇറങ്ങിയത്‌. മാര്‍ക്കില്‍ പ്ലാസ്റ്റിക്‌ ഷീറ്റിട്ട്‌ മൂടിയ കടകളില്‍ തിരക്ക്‌ കുറവായിരുന്നു. ഗ്രാമങ്ങളില്‍ നിന്നും പച്ചക്കറി വില്‍ക്കാനെത്തിയ കര്‍ഷകര്‍ക്ക്‌ പെട്ടെന്നുണ്ടായ മഴ ഒരടിയായി. എങ്ങിനെയെങ്കിലും വിറ്റ്‌ തീര്‍ത്തിട്ട്‌ തിരികെപ്പോകണമെന്നായിരുന്നു എല്ലാവര്‍ക്കും ചിന്ത. വിലപേശി ലാഭത്തില്‍ കിട്ടിയതെല്ലാം സഞ്ചിയില്‍ നിറച്ചുകൊണ്ട്‌ അവള്‍ നീങ്ങുകയായിരുന്നു. ഇരുപത്തിമൂന്നാമത്തെ കടയും സന്ദര്‍ശിച്ചപ്പൊഴേക്കും അവളുടെ കൈ നിറയെ സഞ്ചികള്‍ കൊണ്ട്‌ നിറഞ്ഞിരുന്നു. കുട പിടിക്കാന്‍ കഴിയാത്തതിനാല്‍ ചാറല്‍ മഴ കൊണ്ട്‌ നടക്കുകയായിരുന്നു. അന്നേരമാണ്‌ അവന്‍
സഹായത്തിനെത്തിയത്‌. അവന്‍ കുറച്ച്‌ സഞ്ചികള്‍ ഏറ്റുവാങ്ങി. സുന്ദരമായി ചിരിക്കുന്ന അവനെ മരിയ മുമ്പ്‌ കണ്ടിട്ടില്ലായിരുന്നു.

"നീയേതാ?" അവള്‍ ചോദിച്ചു.

"നിങ്ങളുടെ ഒരു ആരാധകന്‍" അവന്‍ ചിരിച്ചുകൊണ്ട്‌ പറഞ്ഞു. മരിയ അമ്പരന്നു പോയി. ഭര്‍ത്താവിന്റെ മരണശേഷം ഒരാളും തന്നോട്‌ ഇത്തരത്തില്‍ പെരുമാറിയിട്ടില്ലായിരുന്നു. ഏതായാലും വീടെത്തുന്നതിനുമുമ്പ്‌ അവന്‍ തന്റെ അഭിലാഷം അറിയിച്ചു. അവന്റെ നിഷ്കളങ്കതയിലും തുറന്ന സമീപനത്തിലും സന്തുഷയായ മരിയ തന്നെ ഇഷ്ടപ്പെടാന്‍ അവന്‌ അനുവാദം കൊടുത്തു.

***** ***** ***** ***** *****

പിന്നീടങ്ങ്‌ മഴയുടെ മാത്രം ദിവസങ്ങളായിരുന്നു. നേരവും കാലവും നോക്കാതെ പെയ്യുന്ന മഴ. ഇടയ്ക്കല്ലാം അവന്‍ നനഞ്ഞ്‌ കുതിര്‍ന്നായിരിക്കും കയറിവരുക. പിന്നെ അടുത്ത ഇടവേള വരെ അവര്‍ സം സാരിച്ചിരിക്കും. ദിവസങ്ങള്‍ കഴിയുന്തോറും അവള്‍ ക്ക്‌ അവനെ പിരിയാന്‍ കഴിയാത്ത വിധം പ്രണയമായിക്കഴിഞ്ഞിരുന്നു. ചിലപ്പോഴെല്ലാം രാത്രി അവന്‍ വീട്ടില്‍ തങ്ങുന്നതിന്‌ അവര്‍ നിര്‍ബന്ധിച്ചു. പക്ഷേഷ സ്ത്രീകള്‍ മാത്രമുള്ള വീട്ടില്‍ രാത്രിയുറങ്ങുന്നതിലെ അനൌപചാരികത പറഞ്ഞ്‌ അവന്‍ ഒഴിഞ്ഞൂ മാറും. അത്തരമൊരു ദിവസം അവന്‍ അവളെ കെട്ടിപ്പിടിച്ച്‌ ചുംബിച്ചു. അവള്‍ അലിഞ്ഞില്ലാതായി. ദിവസം മുഴുവനും അതേ നിലയില്‍ തുടരണമെന്ന്‌ അവള്‍
അഭ്യര്‍ത്ഥിച്ചു. അതുമാനിച്ച്‌ അവന്‍ അന്ന്‌ മുഴുവന്‍ അവിടെ തങ്ങുകയും അവളെ സന്തോഷിപ്പിക്കുകയും ചെയ്‌തു. പ്രായവ്യത്യാസമില്ലാത്ത തങ്ങളുടെ പ്രേമം ലോകത്തിലെ ഏവും മികച്ചതാനെന്ന്‌ അവള്‍ പറഞ്ഞു. അതിന്‌ സ്നേഹപൂര്‍വ്വം ഒരു ചും ബനം കൂടി കൊടുക്കുകയാണ്‌ അവന്‍ ചെയ്‌തത്‌. അന്നേരം ക്ലാര മുറിയിലേക്ക്‌ കയറിവരുകയും ആ രംഗം കണ്ട്‌ ദേഷ്യപ്പെട്ട്‌ സം സാരിക്കുകയും ചെയ്‌തു. അവന്‍ വേഗം യാത്ര പറഞ്ഞിറങ്ങി. അവള്‍ വാതില്‍ കൊട്ടിയടച്ച്‌ ആക്രോശിച്ചു.

"എന്റച്ഛന്റെ വീട്ടില്‍ ഇതെല്ലാം നടക്കാന്‍ ഞാന്‍ സമ്മതിക്കില്ല"

"അതിന്‌ നിന്റച്ഛന്‍ എന്റെ ഭര്‍ത്താവായിരുന്നു"

"എന്റെ അച്ഛനായതിന്‌ ശേഷമാണത്‌"

"എങ്കിലീ വീട്‌ എനിക്ക്‌ തന്നിട്ടാ അദ്ദേഹം പോയത്‌"

"എന്നാപ്പിന്നെ എന്തുവേണമെങ്കിലും ആയിക്കോ"

അവള്‍ തുള്ളിക്കൊണ്ട്‌ കിടപ്പുമുറിയിലേക്ക്‌ പോയി. കുറേ നാളുകളായി അവള്‍ക്ക്‌ താന്‍ അത്താഴം കരുതി വയ്ക്കാറില്ലെന്ന്‌ മരിയ ഓര്‍ത്തു.

"നിനക്ക്‌ ഞാന്‍ കാബേജ്‌ സൂപ്പുണ്ടാക്കിത്തരാം"

"അവന്‌ കൊടുത്തതിന്റെ ബാക്കിയായിരിക്കും" ക്ലാര വാതില്‍ വലിച്ചടച്ചു.

എല്ലാം അവളുടെ അസൂയ കാരണമാണെന്ന്‌ സമാധാനിച്ച മരിയ സുഖസ്വപ്നങ്ങള്‍ കാണാനായി കിടപ്പുമുറിയിലേക്ക്‌ പോയി. പുറത്ത്‌ മഴ ചാറിക്കൊണ്ടിരുന്നിട്ടും മുറിയില്‍ ഉഷ്ണം തോന്നി. അവള്‍ ജനല്‍ തുറന്നിട്ടു. ചാറല്‍മഴ അകത്തേക്ക്‌ തുള്ളികള്‍ വര്‍ഷിച്ചു. എങ്കിലും തണുത്ത കാറ്റടിച്ചപ്പോള്‍ അവള്‍ക്ക്‌ നന്നായി ഉറങ്ങാന്‍ കഴിഞ്ഞു. അവള്‍ അന്ന്‌ അവനെക്കുറിച്ചു മാത്രം സ്വപ്നം കണ്ടു.

***** ***** ***** ***** *****

"നീ ഉറങ്ങുന്നത്‌ കാണാനാണ്‌ ഏവും മനോഹരം." അവന്‍ പറഞ്ഞു.

"എങ്കില്‍ ഞാന്‍ ഉറങ്ങിക്കൊണ്ടേയിരിക്കാം"

"ഞാന്‍ കണ്ണിമയ്ക്കാതെ നോക്കിക്കൊണ്ടിരിക്കും"

***** ***** ***** ***** *****

അവള്‍ അവന്റെ മടിയില്‍ തല ചായ്ച്ചു കിടന്നു. അവന്‍ അവളുടെ മുടിയില്‍ വിരലോടിച്ചുകൊണ്ടിരുന്നു. അവള്‍ക്ക്‌ മയക്കം വന്നു. പതിയെപ്പതിയെ കണ്‍ പോളകള്‍ കൂടിച്ചേര്‍ന്നു. അവന്‍ തന്നെ നോക്കി രസിക്കുന്നതോര്‍ത്ത്‌ അവള്‍ ആഹ്ലാദിച്ചു.

***** ***** ***** ***** *****

"നീ എന്നും എന്നെ ഉറക്കുന്നു"

"ആ ഭംഗി ആസ്വദിക്കാന്‍ വേണ്ടി"

"നിന്റെ മടിയിലാണ്‌ ഞാനെന്നും ഉറങ്ങുന്നത്‌"

"അതെനിക്ക്‌ ഏറ്റവും സന്തോഷം തരുന്നു"

***** ***** ***** ***** *****

അവന്‍ വൈകുന്നേരം വരുന്നതും കാത്ത്‌ അവള്‍ ജനലിലൂടെ പുറത്തേക്ക്‌ നോക്കിയിരുന്നു. മഴ പെയ്യുന്നുണ്ടായിരുന്നു. ഒറ്റച്ചില്ല മാത്രം വഴിയിലേയ്ക്ക്‌ നീട്ടിനില്‍ക്കുന്ന വേപ്പ്‌ മരത്തില്‍ നിന്നും തുള്ളികള്‍ ഇറ്റുന്നത്‌ കാണാന്‍ ഭംഗിയുണ്ടായിരുന്നു. പൂച്ചട്ടികളില്‍ ചെടികള്‍ തലകുനിച്ച്‌ നില്‍ക്കുന്നു. മഴയത്തിറങ്ങിയോടിയ ഒരു പൈക്കിടാവ്‌ വിജനമായ വഴിയില്‍ തുള്ളിക്കളിച്ചു. അവള്‍ മുടി കോതിയൊതുക്കി. ലേപനങ്ങള്‍ തേച്ച്‌ മനോഹരമാക്കിയ മുടിയില്‍ നിന്നും മത്ത്‌ പിടിപ്പിക്കുന്ന സുഗന്ധം പുറപ്പെട്ടു. ആ
ഗന്ധം മുറിയിലാകെ നിറഞ്ഞു നിന്നു.

***** ***** ***** ***** *****

"അവനേം കാത്തിരിക്കുകയായിരിക്കും" ക്ലാര അവജ്ഞയോടെ പറഞ്ഞു.

"അതിന്‌ നിനക്കെന്താ?"

"പ്രയമായ ഒരു മകളുണ്ടെന്നോര്‍ക്കണം"

"അതിന്‌ ഞാന്‍ നിന്നെപ്പോലെ ഉൂ‍ര്‌ തെണ്ടി നടക്കുന്നൊന്നുമില്ല"

"വയസ്സാം കാലത്ത്‌ ഓരോരുത്തരുടെ ആഗ്രഹം കൊള്ളാം!"

അവള്‍ അകത്തേയ്ക്ക്‌ പോയി. കുറച്ച്‌ കഴിഞ്ഞതും വാതില്‍ക്കല്‍ കാല്‍പ്പെരുമാറ്റം കേട്ടു. അവള്‍ ഓടിച്ചെന്ന്‌ വാതില്‍ തുറന്നു. അതവനായിരുന്നു. മഴയില്‍ കുളിച്ച്‌ വിറച്ചുകൊണ്ട്‌ നില്‍ക്കുന്നു. അവള്‍ അവനെ അകത്തേക്ക്‌ കൊണ്ടുപോയി തല തുവര്‍ത്തിക്കൊടുത്തു.

"നീ വന്നില്ലായിരുന്നെങ്കില്‍ ഞാന്‍ ഉറങ്ങില്ലായിരുന്നു"
"അതിന്‌ ഞാന്‍ വന്നല്ലോ" അവന്‍ അവളെ ചുംബിച്ചുകൊണ്ട്‌ പറഞ്ഞു.

അത്താഴസമയം വരേയും അവര്‍ വര്‍ത്തമാനം പറഞ്ഞിരുന്നു. അവന്‍ അവളുടെ മുടിയില്‍ തലോടിക്കൊണ്ടിരുന്നു. അത്താഴം കഴിഞ്ഞ്‌ അവര്‍ കിടപ്പുമുറിയിലേക്ക്‌ പോയി. നിശാവസ്ത്രം ധരിച്ച്‌ മരിയ അയാളുടെ മടിയില്‍ തല ചായ്ച്ചു കിടന്നു.

"ഇന്ന്‌ നീ പോകണ്ട"

"പിന്നെ?"

"ഇവിടെ എന്റെ കുടെ ഉറങ്ങണം . ഞാന്‍ നിന്നെ ഉറക്കാം"

"സ്ത്രീകള്‍ മാത്രമുള്ള വീട്ടില്‍ അപരിചിതര്‍ അന്തിയുറങ്ങുന്നത്‌ ശരിയല്ല"

"അതിന്‌ നീ അപരിചിതനാണോ?"

"എന്നാലും പാടില്ല"

"എങ്കില്‍ ഞാന്‍ നല്ലവണ്ണം ഉറങ്ങിയതിനുശേഷം പോയാല്‍ മതി"

അവന്‍ തലയാട്ടി
സമ്മതിച്ചു. അവന്‍ അവളുടെ മുടിയിഴകളില്‍ തലോടിക്കൊണ്ടിരുന്നു. പതിയെപ്പതിയെ അവള്‍ ഉറക്കത്തിലേക്ക്‌ ചാഞ്ഞു. അവളുടെ മനസ്സ്‌ മുഴുവന്‍ മധുരസ്വപ്നങ്ങള്‍ കൊണ്ട്‌ നിറഞ്ഞു.

***** ***** ***** ***** *****

കുറേ നേരം കഴിഞ്ഞ്‌ എന്തോ ശബ്ദം കേട്ട്‌ അവള്‍ ഉണര്‍ന്നു. അടുക്കളയില്‍ പിന്നെയും കണ്ടന്‍ പൂച്ച കയറിക്കാണുമെന്ന്‌ കരുതിയാണവള്‍ എഴുന്നേറ്റത്‌. നല്ല തണുപ്പുണ്ടായിരുന്നു. അന്നേരം ക്ലാരയുടെ മുറിയില്‍ വെളിച്ചം കണ്ട്‌ അവള്‍ അമ്പരക്കാതിരുന്നില്ല. ആരോ വളരെ താഴ്ന്ന ശബ്ദത്തില്‍ സംസാരിക്കുന്നുമുണ്ടായിരുന്നു. അവള്‍ കാത്‌ കൂര്‍പ്പിച്ചു.

"നിന്റെ രണ്ടാനമ്മയുടെ വിചാരം ഞാനവരെ പ്രേമിക്കുന്നെന്നാ"

"ഉറങ്ങുന്നതുവരെയുള്ള പ്രേമം" ക്ലാര ചിരിച്ചു കൊണ്ട്‌ പറഞ്ഞു.

"ഇതല്ലാതെ ഇതിനകത്ത്‌ കയറിപ്പറ്റാന്‍ വേറെ വഴിയില്ല"

"ഇക്കണക്കിന്‌ നമ്മുടെ വിവാഹം അവരറിയുമ്പോള്‍?"

"ഉറങ്ങിയുറങ്ങി ജീവിതം കഴിക്കും" വീണ്ടും ചിരി.

മരിയ പിന്നൊന്നും ശ്രദ്ധിക്കാന്‍ പോയില്ല. നേരെ മുറിയില്‍ പോയിക്കിടന്നു. തണുപ്പ്‌ അവളുടെ ശരീരത്തെ തുളച്ചു കയറുന്നുണ്ടായിരുന്നു. 'ഇപ്പഴത്തെ ചെറുപ്പക്കാരെ വിശ്വസിക്കാന്‍ കൊള്ളില്ലന്ന്‌' അവള്‍ പിറുപിറുക്കുന്നുണ്ടായിരുന്നു.

ജയേഷ്

Submitted by Sunil Krishnan (not verified) on Sat, 2005-07-02 16:23.

Dear Jayesh,
Very good story. Not shocking at all because our present is bitter than…….
“chorappuzhaklanu suhrethe …… chorappuzhakalanu….. eviteyum…..
Congratulations.

Regards,

Sunil Krishnan

Submitted by jayesh (not verified) on Sun, 2005-07-03 10:19.

Dear Mr.Paul,

Thanks for publishing my story.
But I regret to say that the illustration for the story does not match with the atmosphere.

Thanks

Jayesh

Submitted by lalitha (not verified) on Sun, 2005-07-03 11:16.

Dear Jayesh,

It's really funny, simple story. But after few minuts something hurts beneath the heart. Congratulations. Keep it up. Expecting more from you

lalitha

Submitted by Veena (not verified) on Sun, 2005-07-03 12:56.

Simple but cute the story is. It keeps the harmony till last line. Good attempt. Congrats to the writer.

Thanks

Veena

Submitted by khamas (not verified) on Mon, 2005-07-04 17:18.

Dear Writer,

content of the story is "charvitha charvanam" and vanishes without leaving any residue in reader.

All the best

Submitted by Anonymous (not verified) on Mon, 2005-07-04 17:57.

jayesh,

The story is very fine. It passes like a cool wind. No side effects no acidity. Write more.

With love

A reader

Submitted by Anonymous (not verified) on Tue, 2005-07-05 09:05.

Dear Editor,

Please do not publish these kind of works in your website.

Thanks

Submitted by jayesh (not verified) on Tue, 2005-07-05 17:59.

Sammathichchu.

Submitted by ravi (not verified) on Tue, 2005-07-05 18:02.

Sunilinu kallam parayaan ariyilla

Submitted by Anonymous (not verified) on Wed, 2005-07-06 11:58.

Dear friend,

Can you write a story?

Submitted by Sunil Krishnan (not verified) on Thu, 2005-07-07 20:44.

ചില കള്ളപ്പിശാചുക്കള്‍ക്ക്‌ ഒന്നെത്തിനോക്കന്‍പോലും പറ്റാത്തവിധത്തില്‍ ഭൂമിയില്‍ മാലാഖമാര്‍ നിറഞ്ഞുപോയത്‌ അറിയാതെപോയി. ക്ഷമിക്കുക.

അവസാനമെത്തിയ മാലാഖയ്ക്ക്‌ ഭൂമി തീറെഴുതി വിശുദ്ധന്‍ വെഞ്ചരിപ്പ്‌ നടത്തുന്നതിനുമുന്‍പ്‌ നരകത്തില്‍ ഹാജരാകേണ്ടതുണ്ട്‌ ഈെ കള്ളന്‍ പിശാചിനും. പോട്ടെ.......

Sunil Krishnan

Submitted by Roy (not verified) on Fri, 2005-07-08 11:19.

Dear sir,

Everything in this world is a repeatation of past. The thing is to show it differently. The content may be charvitha charvanam, but its presentation is in a different track. Avoiding sentimental way of writing he adapted a humorous style.

And as Ionesco said a writer is not a post man to leave a message in your door.

Thanks