തര്‍ജ്ജനി

കാഴ്ച

tharjani online

കാണാത്ത വഴികളില്‍
കാഴ്ച മറയുകയും
വഴികളുടെ വശ്യത
കണ്ണില്‍ നിറയുകയും ചെയ്യുമ്പോള്‍
കാണാക്കാഴ്ചകള്‍ക്ക്‌ കാത്തിരിക്കാതെ
കണ്ണേ... മടങ്ങുക.

നിന്റെ മിഴികളില്‍
നിറങ്ങള്‍ മാത്രം എന്നും നീരാടട്ടെ
നിന്റെ നിറങ്ങള്‍ക്ക്‌
എന്നും ഏഴഴകായിരിക്കുകയും ചെയ്യട്ടെ.

നീ തുടങ്ങുന്നിടത്തു നിന്‍
കാഴ്ച തുടങ്ങട്ടെ.
നിന്നിലൊതുങ്ങാതെ,
നിന്നിലൊടുങ്ങാതെ,
നിന്റെയും എന്റെയും
അവരുടേതുമായി
കാഴ്ചകളെന്നും തുടര്‍ന്നുകൊണ്ടിരിക്കട്ടെ!

സുരേഷ്‌കുമാര്‍ പുഞ്ചയില്‍

Submitted by jayesh (not verified) on Fri, 2005-07-08 12:26.

Dear Suresh,

Nalla kavitha. thutarnnum ezhuthuka.

Sasneham

Jay